2011, ജൂലൈ 21, വ്യാഴാഴ്‌ച

അവളെ കാത്ത്......

ഇലപൊഴിയുന്നൊരാ ശിശിരം എങ്ങോ പോയ്മറഞ്ഞു
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ നിറച്ചെത്തി വസന്തം വീണ്ടും
തെളിഞ്ഞ നീലവാനില്‍ പഞ്ഞിക്കെട്ടുപൊല്‍ കുഞ്ഞുമേഘങ്ങള്‍
പച്ചപ്പരവതാനി വിരിച്ചപോല്‍ കുഞ്ഞു പുല്‍ക്കൊടികള്‍
അവളെ കാത്തിട്ടെന്നപോല്‍ ഒരായിരം പൂക്കള്‍ തന്‍
നറുമണവും പേറി വന്നൊരാ ഇളംകാറ്റിന്‍റെ ചെറുപാട്ട്
ഒരു നിറഞ്ഞ വസന്തത്തിലായിരുന്നു അവളെ ആദ്യമായ്
കണ്ടതെന്നൊരു മാത്ര വെറുതെ ഞാനോര്‍ത്തുപോയീ
വസന്തം നേരത്തെയെത്തിയിട്ടും അവളെന്തേ എത്തിയില്ല
തമസ്സാര്‍ന്നൊരെന്‍ ജീവിത വീഥിയില്‍
ഒരു ചെറുതിരി വെട്ടം പോലുള്ളൊരാ പുഞ്ചിരി
ആകാശ നീലിമയാര്‍ന്നൊരാ കണ്ണിണകള്‍
ഒരായിരം കഥകള്‍ പറഞ്ഞിരുന്നൊരാ മൗനം
തൊട്ടുണര്‍ത്തിയിരുന്നൊരാ വളയിട്ട കൈകള്‍
എല്ലാമേറെ അകലത്താണെന്നറിഞ്ഞു ഞാന്‍
പ്രണയത്തിന് കടലിനേക്കാള്‍ ആഴമുണ്ടെന്നറിയുന്ന അവളെന്തേ
വിരഹത്തിനതിനേക്കാള്‍ ആഴമുണ്ടെന്നറിയാതെ പോയി

2011, മേയ് 10, ചൊവ്വാഴ്ച

ആരെയോ കാത്ത് .....

വയല്‍ വരംബിലൂടെ നടന്ന് അയാള്‍ പുഴയരികിലെത്തി പുഴ വരണ്ടു കിടക്കുന്നതു കൊണ്ട് അക്കരെയെത്താന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല പുഴകടന്നയാള്‍ തെങ്ങിന്‍ തോപ്പിനു നടുവിലുള്ള ഓടുമേഞ്ഞ ചെറിയവീട് ലക്ഷൃമാക്കി നടന്നു വെയിലിന് ചൂടേറാന്‍ തുടങ്ങിയിരുന്നു വീടിനുമുന്നില്‍ പന്തലുയര്‍ന്നിരിക്കുന്നു അകത്തുനിന്നും നേര്‍ത്ത ശബ്ദത്തില്‍ ഒഴുകിയെത്തുന്ന പഴയൊരുപാട്ടിന്‍റെ ഈരടികള്‍ പന്തലിനു പുറത്ത് ഒരുപാടാളുകള്‍ കൂടി നിന്നിരുന്നു അയാള്‍ അകത്തേക്ക് കയറി അകത്തും നല്ല തിരക്കായിരുന്നു സ്ത്രീകളും കുട്ടിളുമൊക്കെയായി നല്ല ബഹളം അയാള്‍ മണ്ഡപം ലക്ഷൃമാക്കി നടന്നു മണ്ഡപത്തിനടുത്തും നല്ല തിരക്കായിരുന്നു മുഹൂര്‍ത്തം അടുത്തിരിക്കുന്നു എന്നയാള്‍ക്ക് തോന്നി അയാള്‍ ചുറ്റിലും നോക്കി തനിക്കു പരിചയമുള്ള ഒരാള്‍ പോലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല..പിന്നില്‍ നിന്നുള്ള ബഹളം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി വരനെ കതിര്‍മണ്ഡപത്തിലേക്ക് ആനയിക്കുകായിരുന്നു വരന്‍ കതിര്‍മണ്ഡപത്തില്‍ കയറി ഇരിപ്പുറപ്പിച്ചു കുറച്ചു സമയം കഴിഞ്ഞപ്പോള്‍ താലപ്പോലിയുടെ അകംബടിയോടെ വധുവിനെയും കതിര്‍മണ്ഡപത്തിലേക്കാനയിച്ചു അയാള്‍ വധുവിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി എവിടെയോ കണ്ടു മറന്ന മുഖം അയാള്‍ ഒരിക്കല്‍കൂടി ആ മുഖത്തേക്കു സൂക്ഷിച്ചു നോക്കി അതവള്‍ തന്നെ ഒരുസംശയവുമില്ല അയാള്‍ ഞെട്ടലോടെ കണ്ണുതുറന്നു പിന്നെ കിടക്കയില്‍ എഴുന്നേറ്റിരുന്നു അതൊരു സ്വപ്നമായിരുന്നു ........
അയാള്‍ സുനന്ദയെ നോക്കി അവള്‍ നല്ല ഉറക്കമായിരുന്നു എവിടെന്നോ കോഴി കൂവുന്ന ശബ്ദം പുലരാറായിരിക്കുന് എന്നയാള്‍ക്ക് തോന്നി അയാളെഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ കിടപ്പുമുറിയുടെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങ ജനല്‍ചില്ലിലൂടെ അരിച്ചെത്തുന്ന നേര്‍ത്ത വെളിച്ചം കിഴക്ക് വെള്ള കീറാന്‍ തുടങ്ങിയിരിക്കുന്നു എന്നയാള്‍ക്കു തോന്നി അയാള്‍ മുന്‍വശത്തെ വാതില്‍ തുറന്നു .........................

പൂമുഖത്തെ ചാരു കസേരയില്‍ നീണ്ടു നിവര്‍ന്നു കിടന്ന് അയാള്‍ താന്‍ കണ്ട സ്വപ്നത്തെക്കുറിച്ച് ഓര്‍ത്തുനോക്ക ഇതാദ്യമായല്ല ഇങ്ങിനെ ഒരു സ്വപ്നം കാണുന്നത് ഒരുപാടു പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ട ഒരു സ്വപ്നമാണിത് ഒരിക്കല മാത്രം ഇക്കാരൃം സുനന്ദയോട് പറഞ്ഞിരുന്നു അത് ശ്രദ്ധയോടെ കേട്ടശേഷം അതിനവള്‍ പറഞ്ഞ മറുപടി അയാള്‍ ഓര്‍മ്മിച്ചുനോക്കി....
പഴയ ഏതെങ്കിലും ഇഷ്ടക്കാരിയിലുണ്ടായ മോളാവും അത് ചിലപ്പോള്‍ കെട്ടിച്ചു വിടാന്‍ കഴിവില്ലാതെ കഷ്ടപ്പെടുകയാവും അതുകോണ്ടാണ് ഇങ്ങിനത്തെ സ്വപ്നം കാണുന്നത് ഒന്നന്വോഷിച്ചു നോക്കാമായിരുന്നില്ലോ അതു.. കേട്ടിട്ടയാള്‍ ചിരിച്ചതല്ലാതെ അതിനു മറുപടിയൊന്നും പറഞ്ഞില്ല ..............
സുനന്ദ ചായയുമായി വന്ന് തട്ടി വിളിച്ചപ്പോഴാ അയാള്‍ ഉണര്‍ന്നത് കസേരയില്‍ കിടന്നു ഉറങ്ങുകയായിരുന്നു അയാള്‍.............
.ഇന്നു നേരത്തെ ഡോക്ടറെ കാണാന്‍ പോകണമെന്നു പറഞ്ഞിട്ട് ഇവിടെ വന്നു കിടന്ന് ഉറങ്ങുകയാണല്ലേ ......
സുനന്ദ ചോദിച്ചു അതിനയാള്‍ മറുപടിയൊന്നും പറഞ്ഞില്ല........
ഇന്നലെയും സ്വപ്നം കണ്ടോ....സുനന്ദയുടെ അടുത്ത ചോദ്യം......
അയാള്‍ കണ്ടു എന്ന അര്‍ത്ഥത്തില്‍ തലയാട്ടി ...
ആ സ്വപ്നം തന്നെ ആവും അല്ലേ ആ പെണ്‍കുട്ടിയുടെ വിവാഹത്തിന്‍റെ അവള്‍ സുന്ദരിയാണോ കണ്ടാല്‍ ആരെപ്പോലെയുണ്ട് ..സുനന്ദയുടെ അടുത്ത ചോദൃം....
അവള്‍ എന്‍റെ ഭാര്യ സുനന്ദയെപ്പോലെയാണ് കാണാന്‍ പക്ഷെ അത്രയും പ്രായം തോന്നില്ല കണ്ടാല്‍ അവളുടെ മോളാണെന്ന തോന്നൂ .....
അയാള്‍ പറയുന്നതുകേട്ട് അതിനുത്തരമൊന്നും പറയാതെ കുറച്ചുസമയം അയാളുടെ മുഖത്തുതന്നെ നോക്കി നിന്ന ശേഷം സുനന്ദ അകത്തേക്ക് കയറിപ്പോയി അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു എന്നയാള്‍ക്ക് സംശയം തോന്നി ആദൃമായി സുനന്ദ ഗര്‍ഭം ധരിച്ചതൊരു പെണ്‍കുട്ടിയെ ആയിരുന്നു പക്ഷെ അതിനെ ജീവനോടെ കാണാനുള്ള ഭാഗൃമുണ്ടായില്ല ഭൂമിയില്‍ പിറന്നു വീഴുന്നതിനു മുന്‍പുതന്നെ ആ കുഞ്ഞ് ഈലോകത്തോടു യാത്ര പറഞ്ഞിരുന്നു.....
ഇതെല്ലാം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഏറെയായിരുന്നെങ്കിലും ഇപ്പോഴും ഇടക്കൊക്ക അതേക്കറിച്ചാര്‍ത്തു സങ്കടപ്പെടാറുണ്ട് ഇപ്പോഴുള്ളത് രണ്ടും ആണ്‍മക്കളാണ് ഒരു മോളില്ലാത്തതിന്‍റെ വിഷമവും ഒരിത്തിരി സങ്കടത്തോടെ തന്നെ അയാളോട് പലപ്പോഴും അവള്‍ പറഞ്ഞിട്ടുള്ളതുമാണ് രാവിലെ തന്നെ സുനന്ദയെ സങ്കടപ്പെടുത്തേണ്ടി വന്നതില്‍ അയാള്‍ക്കാരിത്തിരി വിഷമം തോന്നാതിരുന്നില്ല അയാള്‍ കുറച്ചു സമയം കൂടി അവിടെത്തന്നെ ഇരുന്ന ശേഷം ചായ ഗ്ലാസ്സുമെടുത്ത് അകത്തേക്ക് നടന്നു..........
പ്രഭാത കര്‍മ്മങ്ങള്‍ക്കു ശേഷം വസ്ത്രം മാറി അയാള്‍ പുറത്തക്കിറങ്ങി.... സുനന്ദ ചെറിയ മോനെ സ്കൂളില്‍ പറഞ്ഞയക്കാന്‍ ഒരുക്കുന്നതിന്‍റെ തിരക്കിലായിരുന്നു അയാള്‍ ക്ലോക്കിലേക്ക് നോക്കി എട്ടരയാവാന്‍ ഇനി പത്തു മിനിറ്റു കൂടി ബാക്കിയുണ്ട് എട്ടരമണിക്കാണ് സ്കൂള്‍ ബസ്സ് വരുന്നത്...
മോനെ സ്കൂളിലേക്ക് യാത്രയാക്കിയതിനു ശേഷം പ്രഭാത ഭക്ഷണം കഴിക്കാന്‍ അയാളും സുനന്ദയും ഒന്നിച്ചാണ് ഇരുന്നത് ഭക്ഷണം കഴിച്ചുതീരുന്നതുവരെ സുനന്ദ ഒന്നും സംസാരിച്ചില്ല അവള്‍ പിണങ്ങിയിരിക്കയാണെന്ന് അയാള്‍ക്ക് തോന്നി ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി സ്നേഹിക്കാന്‍ തുടങ്ങിയിട്ട് അതിലേറെ കാലമായി എന്നാലും ഇടക്കൊക്കെ കാരണമില്ലാതെയും ചിലപ്പോള്‍ ചെറിയ കാരൃങ്ങള്‍ക്കും സുനന്ദ പിണങ്ങാറുണ്ടായിരുന്നു ......
സുനന്ദയെ കണ്ടുമുട്ടിയതും പരിചയപ്പെട്ടതുമെല്ലാം യാദൃശ്ചികമായി അന്ന് സുനന്ദ ജോലി ചെയ്തിരുന്നത് നഗരത്തിലെ പ്രശസ്തമായ ഒരാശുപത്രിയില്‍ ആയിരുന്നു അക്കാലത്ത് എന്തെങ്കിലും ആവശൃങ്ങള്‍ക്കായി ഇടക്കൊക്കെ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നു സുനന്ദയെ ആദൃം കണ്ടപ്പോള്‍ തന്നെ ഒരിഷ്ടം തോന്നിയിരുന്നു പിന്നെയും കണ്ടപ്പോള്‍ ആ ഇഷ്ടം കൂടുകയായിരുന്നു പിന്നെ ആവശൃമില്ലാതെയും ആശുപത്രിയില്‍ പോകാന്‍ തുടങ്ങി സുനന്ദയെ കാണാന്‍ വേണ്ടി മാത്രം പിന്നെ മെല്ലെ മെല്ലെ ആ ഇഷ്ടം സ്നേഹമായി മാറുകയായിരുന്നു പക്ഷെ അതൊക്കെ തുറന്നുപറയാന്‍ അവസരം കിട്ടിയത് ഒരു സുഹൃത്തിന്‍റെ വിവാഹത്തിന്‍റെ തലേന്നായിരുന്നു വളച്ചുകെട്ടില്ലാതെ കാരൃം പറഞ്ഞു ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടെന്നുമൊക്കെ.. പെട്ടെന്നൊരു മറുപടി വേണ്ട നല്ലവണ്ണം ആലോചിച്ചു മറുപടി പറഞ്ഞാല്‍ മതിയെന്നും പറഞ്ഞു ഇതെല്ലാം കേട്ടു സുനന്ദ തരിച്ചു നില്‍ക്കുകയായിരുന്നു പിന്നെ തമ്മില്‍ കണ്ടത് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു അതും വഴിയില്‍ വെച്ച് തന്നെ കണ്ടിട്ടും കാണാത്തതുപോലെ സുനന്ദ നടന്നകന്നപ്പോള്‍ ഒരുപാടു സങ്കടവും വിഷമവുമൊക്കെ തോന്നി പിന്നെ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു സ്നേഹം പിടിച്ചു വാങ്ങാന്‍ കഴിയുന്നതല്ലല്ലോ അവള്‍ക്ക് തന്നെ ഇഷ്ടമായിക്കാണില്ല അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടാവാം.... ദിവസങ്ങളേറെ കഴിഞ്ഞിട്ടും അവളെ മറക്കാന്‍ കഴിഞ്ഞില്ല ആദ്യമായി തോന്നിയ ഒരിഷ്ടമല്ലേ അതത്ര പെട്ടെന്ന് മറക്കാന്‍ കഴിയുമായിരുന്നില്ല അതിനിടക്ക് വീണ്ടും സുനന്ദയെ കണ്ടു തന്നെ കണ്ടപ്പോള്‍ വെറുപ്പോടെ മുഖം തിരിച്ച് അവള്‍ നടന്നകന്നു ഇത്രയും കൂടിയായപ്പോള്‍ വീണ്ടും അവളുടെ മുന്നില്‍ചെന്നു പെടാതിരിക്കാന്‍ കഴിവിന്‍റെ പരമാവധി ശ്രമിച്ചു അതിനിടക്കാണ് ഒരു പനി വന്നത് ഡോക്ടറെ കണ്ടു മരുന്നുകള്‍ കഴിച്ചിട്ടും മാറാതായപ്പോള്‍ കൂട്ടുകാരെല്ലാവരും കൂടി ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തു അതും സുനന്ദ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍..
രണ്ടാമത്തെ ദിവസം വൈകുന്നേരം നേര്‍ത്ത മയക്കത്തില്‍ നിന്നുണര്‍ന്നത് ആരോ തട്ടിവിളിക്കുന്നു എന്നു തോന്നിയപ്പോഴാണ് കിടക്കരികില്‍ സുനന്ദയെ കണ്ടപ്പോള്‍ ചെറിയ തോതില്‍ ഒന്നു ഞെട്ടാതിരുന്നില്ല....
അവള്‍ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു ഞാനിന്നലെയും വന്നിരുന്നു നല്ല ഉറക്കത്തിലായിരുന്നതു കൊണ്ട് ശല്ല്യപ്പെടുത്തേണ്ടെന്നു കരുതി തിരിച്ചു പോകുകയായിരുന്നു പക്ഷ ഇന്ന് ഉറങ്ങുകയാണെങ്കിലും വിളിച്ചുണര്‍ത്തി വിവരങ്ങള്‍ അന്വേഷിച്ച് പോകാമെന്നു കരുതിതന്നെയാണ് വന്നത് സുനന്ദ പറഞ്ഞുനിര്‍ത്തിക്കൊണ്ട് അയാളുടെ മുഖത്തേക്കു നോക്കി അയാള്‍ക്കപ്പോഴും അംബരപ്പ് മാറിയിരുന്നില്ല സുനന്ദ തുടര്‍ന്നു ഞാനിന്ന് വീട്ടില്‍ പോകുകയാണ് ഒരു ചെറിയ വിശേഷമുണ്ട് നാളെ എന്നെ ഒരാള് പെണ്ണുകാണാന്‍ വരുന്നു ഒരു നിമിഷം നിര്‍ത്തി സുനന്ദ വാച്ചില്‍ നോക്കില്‍ കൊണ്ട് പറഞ്ഞു ഇനി ഇവിടെ നിന്നാല്‍ ബസ്സ് പോകും പിന്നെ അയാളുടെ നെറ്റിയില്‍ കൈവെച്ചു നോക്കിക്കൊണ്ട് പറഞ്ഞു പനി നന്നായി കുറഞ്ഞിരിക്കുന്നു ഇന്നലെ ചുട്ടു പൊള്ളുന്ന ചൂടായിരുന്നു ഞാന്‍ പോവാണ് ഇനി പോയി വന്നിട്ട് കാണാം സുനന്ദ യാത്ര പറഞ്ഞിറങ്ങി ..
അയാള്‍ അവള്‍ പോകുന്നതു നോക്കി ഒരു നെടുവീര്‍പ്പിട്ടു അവള്‍ നെറ്റിയില്‍ തൊട്ടപ്പോള്‍ അയാള്‍ ശരിക്കും കോരിത്തരിച്ചു മഞ്ഞിന്‍റെ തണുപ്പായിരുന്നു ആ വിരലുകള്‍ക്ക്.... അവള്‍ തന്നെ കാണാന്‍ വരേണ്ടിയിരുന്നില്ലന്ന് അയാള്‍ക്ക് തോന്നി പെണ്ണുകാണല്‍ ചടങ്ങ് തന്നെ അറിയിക്കാനായിരുന്നോ അവള്‍ വന്നത് തന്‍റെ ചോദ്യത്തിനിതുവരെ ഒരു മറുപടി അവള്‍ തന്നിട്ടില്ല പക്ഷെ ഇന്നവള്‍ പെരുമാറിയത് ഒരാപാടു കാലത്തെ അടുപ്പവും ഇഷ്ടവുമുള്ള ഒരാളെപ്പോലെ ആയിരുന്നു എന്തോ അവളെ മനസ്സിലാക്കാന്‍ കഴിയുന്നില്ല
മൂന്നാം ദിവസം ആശുപത്രിയില്‍ നിന്നും പോന്നു പനി മാറിയിരുന്നെങ്കിലും ക്ഷീണം വിട്ടുമാറാന്‍ വീണ്ടും കുറെ ദിവസങ്ങള്‍ കൂടി കഴിയേണ്ടി വന്നു സുനന്ദയെ കാണാന്‍ പിന്നെ ശ്രമിച്ചില്ല എങ്കിലും അവളോടുള്ള ഇഷ്ടത്തിന് കുറവൊന്നും വന്നിരുന്നില്ല ദിവസങ്ങള്‍ കടന്നുപോയി അതിനിടക്ക് തികച്ചും യാദൃശ്ചികമായാണ് വഴിയില്‍ വെച്ച് വര്‍ക്ക്ഷോപ്പിനടുത്തു താമസിക്കുന്ന നാരായണേട്ടന്‍റെ മകള്‍ സൗമിനിയെ കാണാന്‍ ഇടയായത് അവള്‍ ജോലി ചെയ്തിരുന്നത് പാലക്കാട്ടുള്ള ഏതോ ബാങ്കിലായിരുന്നു കുശലാന്വോഷണങ്ങള്‍ക്കു ശേഷം സൗമിനി ചോദിച്ചത് സുനന്ദയെക്കുറിച്ചായിരുന്നു അപ്പോള്‍ മാത്രമാണ് സുനന്ദയും സൗമിനിയും അടുത്ത കൂട്ടുകാരികളാണെണെന്ന് അറിഞ്ഞത് ...
സുനന്ദ നല്ല കുട്ടിയാണ് ഉണ്ണിയേട്ടന് നന്നായി ചേരും വിവാഹം അടുത്തുതന്നെ ഉണ്ടാകുമോ സൗമിനിയുടെ ചോദ്യം അതിനെന്തു മറുപടി പറയുമെന്നറിയാതെ അയാള്‍ കുറച്ചു സമയം മിണ്ടാതെ നിന്നു പിന്നെ സംഭവിച്ചതിന്‍റെ രത്നച്ചുരുക്കം സൗമിനിക്കു പറഞ്ഞു കൊടുത്തു ഇതുകേട്ട് ചിരിച്ചുകൊണ്ട് സൗമിനി പറഞ്ഞു..
സുനന്ദയെ കണ്ടിട്ട് കുറെ ദിവസങ്ങളായെന്നോ എന്തിനാ എന്നോട് നുണപറയുന്നത് അവള്‍ എല്ലാ കാരൃങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട് രണ്ടു ദിവസം മുന്‍പും വീട്ടില്‍ വന്നിരുന്നല്ലോ വീട്ടില്‍ വന്നാലും അവളുടെ ശ്രദ്ധമുഴുവനും ഉണ്ണ്യേട്ടന്‍റെ വര്‍ക്ക്ഷോപ്പിലാവും ഉണ്ണ്യേട്ടനെ കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങളൊക്ക ഞാനവളോട് പറഞ്ഞിട്ടുണ്ട് അവള്‍ ആളൊരു തൊട്ടാവാടിയാണ് പിണക്കവും ഇണക്കവുമൊക്ക പെട്ടെന്നാവും പിന്നെ പെണ്ണു കാണലിന്‍റെ കാരൃം പറഞ്ഞതു ശരിയാണ് പക്ഷേ അതിനു മുന്‍പ് അവള്‍ക്കൊരാളെ ഇഷ്ടമാണെന്ന കാര്യം അച്ഛനോടവള്‍ പറഞ്ഞിരുന്നു മകളുടെ ഏതിഷ്ടത്തിനും എതിരു നില്‍ക്കാത്ത ആളാണ് അച്ചന്‍ അത്കോണ്ട് അവിടന്ന്
എതിര്‍പ്പൊന്നും ഉണ്ടാവാന്‍ സാദ്ധൃതയില്ല അവളുടെ അച്ചനെ
കണ്ട് ഇക്കാരൃമൊന്ന് സംസാരിച്ചു കൂടെ സൗമിനി പറഞ്ഞു
നിര്‍ത്തിക്കൊണ്ട് അയാളുടെ മുഖത്തേക്കു നോക്കി ...
അയാള്‍ സുനന്ദയെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു അവള്‍ക്ക് തന്നെ ഇഷ്ടമാണ് എന്നത് സൗമിനിയുടെ വാക്കുകളില്‍നിന്നും വ്യക്തമായി മനസ്സിലായതാണ് പിന്നെ എന്തുകൊണ്ടാണ് അവള്‍ താന്‍ പറഞ്ഞ കാര്യത്തിന് ഇത്രയും കാലമായിട്ടും ഒരു മറുപടി തരാതിരുന്നത് അവള്‍ തന്നെ കളിയാക്കുകയായിരുന്നോ.. ഉണ്ണേൃട്ടനെന്താ ആലോചിക്കുന്നത് സൗമിനി വീണ്ടും ചോദിച്ചു.. ഒന്നുമില്ല ഞാന്‍ പോട്ടെ കുറച്ചു തിരക്കുണ്ട് അയാള്‍ സൗമിനിയോട് യാത്ര പറഞ്ഞ് ധൃതിയില്‍ നടന്നു.......
ദിവസങ്ങള്‍ക്കു ശേഷം അയാള്‍ സുനന്ദയെ കാണാന്‍ ആശുപത്രിയില്‍ എത്തി അയാളെ കണ്ടപ്പോള്‍ നാണത്തില്‍ പൊതിഞ്ഞ ഒരുചിരി സമ്മാനിച്ചുകൊണ്ട് ചോദിച്ചു .....
കുറെക്കാലമായി ഈവഴിക്കൊന്നും കാണാനില്ലല്ലോ...കുറച്ചു തിരക്കിലായിരുന്നു ....പിന്നെ കൈയ്യിലിരുന്ന കവറുകളുടെ കൂട്ടത്തില്‍ നിന്നു ഒരു കവറെടുത്തു അവള്‍ക്കു കൊടുത്തു കൊണ്ട് അയാള്‍ പറഞ്ഞു ഞാനിപ്പോള്‍ വന്നത് വിവാഹത്തിനു ക്ഷണിക്കാനാണ് തീയതിയും സ്ഥലവും മുഹൂര്‍ത്തവുമൊക്കെ കത്തിലുണ്ട് നേരത്തെ വരണം ..
അയാള്‍ പറയുന്നതുകേട്ട് വിശ്വാസം വരാത്തതുപോലെ അയാളുടെ മുഖത്തേക്കു നോക്കി പിന്നെ വിറക്കുന്ന കൈകളോടെ കവര്‍ തുറന്ന് കത്തെടുത്തു വായിച്ചുകൊണ്ടിരിക്കുംബോള്‍ അവളുടെ കണ്ണുകളില്‍ നിന്നും നീര്‍മുത്തുകള്‍ കത്തുകളിലേക്കടര്‍ന്നു വീഴുന്നതും കത്ത് കൈയ്യില്‍ നിന്നും വീഴുന്നതും അയാള്‍ കണ്ടു അതുകണ്ടില്ലെന്ന് നടിച്ച് അയാള്‍ പറഞ്ഞു ഞാന്‍ പോട്ടെ ഇനിയും ഒരുപാടു പേരെ ക്ഷണിക്കാനുള്ളതാ അയാള്‍ യാത്രപറഞ്ഞിറങ്ങി അവള്‍ നിറകണ്ണുകളോടെ അയാള്‍ പോകുന്നതും നോക്കി നില്‍ക്കുകയാണെന്ന് ഒന്നുതിരിഞ്ഞു നോക്കിയപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത്........
രണ്ടുമണിക്കൂറിനു ശേഷം അയാള്‍ വീണ്ടും ആശുപത്രിയിലെത്തി സുനന്ദയെ അന്വോഷിച്ചു നല്ല സുഖമില്ലാത്തതു കൊണ്ട് ലീവെടുത്ത് ഹോസ്റ്റലില്‍ പോയെന്ന് അറിയാന്‍ കഴിഞ്ഞു.... അയാള്‍ പിന്നെ നേരെ പോയത് ഹോസ്റ്റലിലേക്കായിരുന്നു മേട്രനെ നേരത്തെ പരിചയമുണ്ടായിരുന്നതു കൊണ്ട് സുനന്ദയെ കാണാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അഴിഞ്ഞുലഞ്ഞ മുടിയോടെ സുനന്ദ അയാളുടെ മുന്നില്‍ നിന്നു ആ കാഴ്ച കണ്ടപ്പോള്‍ അയാള്‍ക്കൊരിത്തിരി സങ്കടം തോന്നി താന്‍ കാണിച്ച തമാശ ഒരിത്തിരി ക്രൂരമായിപ്പോയോ എന്നയാള്‍ക്കു തോന്നാതിരുന്നില്ല.........കല്ല്യാണം തന്‍റേതല്ലെന്നും തന്‍റെ പേരുള്ള ഒരു സുഹൃത്തിന്‍റേതാണെന്നും സുനന്ദയെ ഒന്നു കളിയാക്കാന്‍ വേണ്ടിയാണ് ഇങ്ങിനെ ചെയ്തതെന്നുമൊക്ക അവളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ അയാള്‍ക്കാരിത്തിരി പണിപ്പെടേണ്ടി വന്നു.... ദിവസങ്ങള്‍ക്കു ശേഷം സുനന്ദയുടെ അച്ഛന്‍റെ സമ്മതത്തോടെ സുഹൃത്തുക്കളെ സാക്ഷി നിര്‍ത്തി സുനന്ദയെ റജിസ്റ്ററാഫീസില്‍ വെച്ച് വിവാഹം കഴിച്ചു ...... അച്ഛനും ജേഷ്ഠന്‍മാരുമറിഞ്ഞാല്‍ കുഴപ്പമുണ്ടാക്കുമെന്നു അറിയാമായിരുന്നതുകൊണ്ട് അമ്മയോടു മാത്രം വിവരം പറഞ്ഞ് സമ്മതം വാങ്ങി ...ഒരിക്കല്‍ അച്ഛനെ അനുസരിക്കാത്തതിന് വീടുവിട്ടിറങ്ങേണ്ടി വന്നതാണ് പിന്നെ ഒരിക്കല്‍പോലും വീടിന്‍റെ മുറ്റത്തുപോലും കാലു കുത്തിയിട്ടില്ല പിന്നെ അമ്മയെ കാണണമെന്നു തോന്നുംബോള്‍ അംബലനടയില്‍ കാത്തു നില്‍ക്കും സുനന്ദയുമായി ആദ്യമായി അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ പോയതും അങ്ങോട്ടു തന്നെയായിരുന്നു...തന്‍റെ വിവാഹം കഴിഞ്ഞ കാര്യമൊക്കെ അച്ഛന്‍ അറിഞ്ഞിരിക്കുന്നു എന്ന് അമ്മ പറഞ്ഞു ...ഒരു കല്ല്യാണക്കാര്യത്തെ ചൊല്ലിയാണല്ലോ അന്നച്ഛനുമായി വഴക്കിടേണ്ടി വന്നതും വീടുവിട്ടിറങ്ങേണ്ടി വന്നതുമൊക്ക..വധു അമ്മായിയുടെ മകള്‍ രേവതി അവളുടെ സ്വഭാവത്തോട് യോജിച്ചു പോകാന്‍ തനിക്കൊരിക്കലും കഴിയുമായിരുന്നില്ല കാരണം അവള്‍ അന്യദേശത്ത് ജനിച്ചു വളര്‍ന്നതാണ് അങ്ങിനെയൊരു പെണ്‍കുട്ടിയായിരുന്നില്ല തന്‍റെ മനസ്സില്‍ ഉണ്ടായിരുന്നത് കാര്യങ്ങള്‍ അച്ഛനെ പറഞ്ഞു മനസ്സിലാക്കാന്‍ ഒരുപാടു ശ്രമിച്ചു പക്ഷെ അച്ഛന്‍ തന്‍റെ തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു പിന്നെ അതേച്ചൊല്ലി വഴക്കായി എന്നെ അനുസരിക്കാത്തവന്‍ എന്‍റെ വീട്ടില്‍ താമസിക്കേണ്ടെന്നു അച്ഛന്‍ തീര്‍ത്തു പറഞ്ഞു അച്ഛനേക്കാന്‍ വാശിക്ക് ഒട്ടും കുറവില്ലാത്തതുകൊണ്ട് അപ്പോള്‍തന്നെ വീടുവിട്ടിറങ്ങി ഇതിനെല്ലാം മൂകസാക്ഷിയായി നിറകണ്ണുകളോടെ അമ്മയും....
പിന്നെ ഒരിക്കല്‍ വീട്ടില്‍ പോകേണ്ടി വന്നു അമ്മ ഒരുവശം തളര്‍ന്നു സുഖമില്ലാതെ കിടക്കുകയാണെന്ന് വീട്ടില്‍ പണിക്കുപോയിരുന്ന ഒരു സ്ത്രീയെ വഴിയില്‍ വെച്ചു കണ്ടപ്പോഴാണ് അറിഞ്ഞത് ഉന്നത വിദ്യാഭ്യാസവും വിദേശത്ത് ജോലിയുമുണ്ടായിരുന്ന ജേഷ്ഠന്മാര്‍ കുടംബത്തോടൊപ്പം അവിടെയായിരുന്നു പിന്നെ ചേച്ചി ഭര്‍ത്താവിനോടോപ്പം ബോംബെയിലും അമ്മയും അച്ഛനും രണ്ടു പണിക്കാരികളും മാത്രമേ അക്കാലത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ പിറ്റേന്ന് കാലത്തു തന്നെ സുനന്ദയെയും കൂട്ടി അമ്മയെ കാണാന്‍ വീട്ടിലെത്തി അതിനു മുന്‍പ് സുനന്ദയോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു ചിലപ്പോള്‍ വീട്ടില്‍ നിന്നും ആട്ടിയിറക്കിയെന്നുവരാം എന്തും നേരിടാന്‍ തയ്യാറായിട്ടുവേണം തന്‍റെ കൂടെ പോരാനെന്ന് അതിനവള്‍ക്കു സമ്മതവുമായിരുന്നു...
വീട്ടിലേക്കു കയറുംബോള്‍ പൂമുഖത്ത് ചാരുകസേരയില്‍ അച്ഛന്‍ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചതായിരുന്നു പക്ഷെ അച്ഛനൊന്നു സൂക്ഷിച്ചു നോക്കിയതല്ലാതെ ഒരക്ഷരം പറഞ്ഞില്ല അകത്തേക്കു കയറി അമ്മ കിടക്കുന്ന മുറി ലക്ഷ്യമാക്കി നടന്നു മുറിയില്‍ എണ്ണയുടെയും കുഴംബിന്‍റയും സമ്മിശ്ര ഗന്ധം നിറഞ്ഞു നിന്നിരുന്നു അമ്മ കണ്ണടച്ചു കിടക്കുകയായിരുന്നു അയാള്‍ അമ്മയെ വിളിച്ചു അമ്മ കണ്ണു തുറന്ന് അയാളെ നോക്കി ആ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകാന്‍ തുടങ്ങി അയാള്‍ അമ്മയുടെ വലതു കൈത്തലം ഗ്രഹിച്ച് കിടക്കയില്‍ ഇരുന്നു ആ കൈകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടിരുന്നു അമ്മ അയാളോടെന്തോ പറയാന്‍ ശ്രമിച്ചു പക്ഷെ വാക്കുകള്‍ വ്യക്തമായി പുറത്തേക്ക് വന്നില്ല സംസാരിക്കാനുള്ള ശേഷി കൂടി ഒരളവുവരെ നഷ്ടപ്പെട്ടിരുന്നു അയാളുടെ കണ്ണുകള്‍ നിറഞ്ഞത് അമ്മ കാണാതിരിക്കാന്‍ അയാള്‍ക്ക് നന്നേ പണിപ്പെടേണ്ടി വന്നു അമ്മ ഇടതുകൈ കൊണ്ട് സുനന്ദയോട് അടുത്തേക്കു വരാന്‍ ആംഗ്യം കാണിച്ചു സുനന്ദ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അമ്മയുടെ കിടക്കക്കരികില്‍ വന്നു നിന്നു അമ്മ അവളുടെ കൈ പിടിച്ച് അവളോടും എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു അതു കണ്ടപ്പോള്‍ സുനന്ദയുടെ കണ്ണുകള്‍ നിറഞ്ഞു ...അയാള്‍ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.. പൂമുഖത്ത് അച്ഛനുണ്ടായിരുന്നില്ല അയാള്‍ മുറ്റത്തേക്കിറങ്ങി പടിപ്പുര കടന്ന് റോഡിലേക്കിറങ്ങാന്‍ തുടങ്ങുംബോള്‍ മുന്നില്‍ ചെറിയമ്മ ..അവര്‍ അയാളെ കണ്ടപ്പോള്‍ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു..
വിവരമറിഞ്ഞാല്‍ നീ വരുമെന്ന് ഞാനിന്നലെയും ഏട്ടത്തിയോട് പറഞ്ഞിരുന്നു സുനന്ദയെ കൊണ്ടുവന്നില്ലെ ....ചെറിയമ്മ ചോദിച്ചു.. അകത്തുണ്ട് അമ്മയുടെ അടുത്ത് ..അച്ഛനെ കണ്ടില്ലേ... ചെറിയമ്മയുടെ അടുത്ത ചോദ്യം..ഞങ്ങള്‍ അകത്തേക്കു കയറുംബോള്‍ പൂമുഖത്ത് ഉണ്ടായിരുന്നു ഇപ്പോള്‍ കാണുന്നില്ല പുറത്തേക്കിറങ്ങിക്കാണും.. അച്ഛന്‍ വരുംബോള്‍ അവളെ ഇവിടന്ന് ഇറക്കി വിടരുതെന്നൊന്നു പറഞ്ഞേക്കണം ഒരു മരുമകളായിട്ടു വേണ്ട അമ്മയെ ശുശ്രൂഷിക്കാന്‍ വന്ന ഒരു പണിക്കാരിയായിട്ടു കണ്ടാല്‍ മതി ...നോക്കാന്‍ ആളില്ലാതെ കഷ്ടപ്പെടേണ്ട ആളല്ലല്ലോ എന്‍റെ അമ്മ.. ഞാന്‍ സുനന്ദയെ വിളിക്കാന്‍ വൈകുന്നേരം വരാം..അയാള്‍ ചെറിയമ്മയോട് യാത്ര പറഞ്ഞ് ധൃതിയില്‍ നടന്നു...
അയാള്‍ സുനന്ദയെ വിളിക്കാനെത്തിയപ്പോള്‍ ഇരുട്ടു പരക്കാന്‍ തുടങ്ങിയിരുന്നു.. അവള്‍ അയാളെ കാത്ത് പുറത്ത് തന്നെ നില്‍ക്കുകയായിരുന്നു ..അയാളെ കണ്ടപാടെ അവള്‍ ചോദിച്ചു ..എന്താ ഇത്ര വൈകിയത് എത്ര സമയമായി ഞാനിവിടെ കാത്തുനില്‍ക്കാന്‍ തുടങ്ങിയിട്ട് ..മോനെന്നെ കാണാതെ കരഞ്ഞുകാണും ഞാനില്ലാത്തതുകൊണ്ട് ഭക്ഷണം പോലും ശരിക്കു കഴിച്ചിട്ടുണ്ടാവില്ല അവളുടെ മുഖത്ത് മോനെ കാണാത്തതിന്‍റെ വിഷമമുണ്ടായിരുന്നു അവനെ സുനന്ദയുടെ അമ്മയുടെ അടുത്താക്കിയിട്ടാണ് അമ്മയെ കാണാന്‍ ഇങ്ങോട്ടു പോന്നത് വീട്ടിലേക്കുള്ള യാത്രക്കിടയില്‍ സുനന്ദ കാര്യമായി ഒന്നും സംസാരിച്ചില്ല ഭക്ഷണംകഴിച്ച് ഉറങ്ങാന്‍ കിടക്കുന്ന സമയത്താണ് അവള്‍ വിശേഷങ്ങളുടെ ഭാണ്ഡക്കെട്ട് അഴിച്ചത്.....അച്ഛന്‍ അവളോട് പരിഹാസത്തോട ചോദിച്ചുവത്രെ അച്ഛനെയും വീടുമൊക്കെ ആദ്യമായിട്ടാവുമല്ലേ കാണുന്നത് എന്ന്.... അതിനിങ്ങനെയാണെത്രെ സുനന്ദ മറുപടി കൊടുത്തത് വിവാഹത്തിന്‍റെ അന്നാണ് അച്ഛനെ ആദ്യമായ് കണ്ടത് പുഴവക്കത്തുവെച്ച് അച്ഛന്‍ പുഴവക്കിലൂടെ നടക്കുകയായിരുന്നു അപ്പോള്‍.. നനഞ്ഞ മണ്ണില്‍ പതിഞ്ഞ അച്ഛന്‍റെ ആ കാല്‍പ്പാടുകളില്‍ തൊട്ടു നമസ്കരിച്ചിട്ടാണ് ഞങ്ങളൊരു പുതിയ ജീവിതം തുടങ്ങിയത് പിന്നെ ആഴ്ചയിലൊരിക്കലെങ്കിലും ഞങ്ങളച്ഛനെ കാണാറുണ്ട് ചിലപ്പോള്‍ അങ്ങാടിയില്‍ വെച്ച് അല്ലങ്കില്‍ വീടിന്‍റെ പൂമുഖത്ത് ചാരുകസേരയില്‍ ..ഇതെല്ലാം കേട്ട് അച്ഛന്‍ മിണ്ടാതെ നിന്നല്ലാതെ മറുപടിയൊന്നും പറഞ്ഞില്ലെത്രെ...........
രണ്ടാംദിവസം അമ്മയെ കാണാന്‍ പോകുംബോള്‍ സുനന്ദ മോനെക്കൂടി കൊണ്ടുപോയി അവനച്ഛനെ ആദ്യമായിട്ടാണ് കാണുന്നതെങ്കിലും ഒരുപാടുനാളത്തെ പരിചയമുള്ള ഒരാളെ കണ്ടതുപോലെ സുനന്ദയുടെ ഒക്കത്തിരുന്ന് അച്ഛനെനോക്കി ശബ്ദമുണ്ടാക്കുകയും ചിരിക്കുകയുമൊക്കെ ചെയ്തു അവന്‍റെ കളിയും ചിരിയുമൊക്കെ അധികസമയം കണ്ടില്ലെന്നു നടിക്കാന്‍ അച്ഛനുകഴിഞ്ഞില്ല അവനെയെടുത്ത് കവിളിലും നെറുകയിലുമൊക്കെ ഉമ്മകൊടുത്ത് അവനോടൊപ്പം കസേരയില്‍ ചെന്നിരുന്നു അവനച്ഛന്‍റെ നരവീണ താടിയും നെഞ്ചിലെ മുടിയുമൊക്ക പിടിച്ചു വലിക്കാന്‍ തുടങ്ങി... സാധാരണ കാലത്തെ കാപ്പികുടിയും കഴിഞ്ഞ് പുറത്തേക്കിറങ്ങാറുള്ള അച്ഛന്‍ അന്ന് വൈകുന്നേരം വരെ അവനോടൊപ്പം തന്നെയായിരുന്നെന്ന് വീട്ടിലേക്കുള്ള മടക്കയാത്രയില്‍ സുനന്ദയില്‍നിന്നും അറിയാന്‍ കഴിഞ്ഞു...
ദിവസങ്ങള്‍ കടന്നുപോയി വൈദ്യമഠത്തിലെ ചികില്‍സയും സുനന്ദയുടെ ശുശ്രൂഷയും കൂടിയായപ്പോള്‍ അമ്മയുടെ സ്ഥിതിയില്‍ മാറ്റം കണ്ടുതുടങ്ങി ഒന്നരമാസത്തിനുശേഷം അമ്മ സുനന്ദയുടെ സഹായത്തോടെ ഒറ്റയടിവെച്ച് നടക്കാന്‍ തുടങ്ങി .. ഇതിനിടക്ക് അച്ഛന്‍റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി സുനന്ദയോടൊപ്പം തറവാട്ടിലേക്ക് താമസം മാറ്റി അങ്ങാടിയില്‍ വെച്ച് എത്രമക്കളാണ് എന്ന് അച്ഛനോടാരോ ചോദിച്ചതിന് എനിക്കൊരു മോനെയുള്ളൂ അവനും കുടുംബവും എന്നോടൊപ്പം തറവാട്ടില്‍ തന്നെയാണ് താമസം എന്നാണെത്രെ മറുപടി കൊടുത്തത്..സ്വത്ത് ഭാഗം വെക്കുംബോള്‍ തറവാട് തന്‍റെപേര്‍ക്കാണ് അച്ഛന്‍ എഴുതി
വെച്ചത് ജേഷ്ഠന്മാരുടെയും ചേച്ചിയുടെയും സമ്മതത്തോടെ തന്നെ വര്‍ഷങ്ങള്‍ കടന്നുപോയതറിഞ്ഞില്ല.... അച്ഛന്‍ കിടപ്പിലായത് പെട്ടെന്നായിരുന്നു പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരവസ്ഥ ഒരുപാടു ചികില്‍സകള്‍ ചെയ്തിട്ടും ഒന്നും ഫലം കണ്ടില്ല ക്ഷീണത്തോടൊപ്പം അച്ഛന്‍റെ ഓര്‍മ്മശക്തിയും നാള്‍ക്കുനാള്‍ ക്ഷയിച്ചുവന്നു ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ അമ്മ സ്വന്തം ആരോഗ്യം പോലും നോക്കാതെയായിരുന്നു അച്ഛനെ ശുശ്രൂഷിച്ചിരുന്നത് അതിനിടക്ക് അമ്മക്ക് സുഖമില്ലാതെയായി ഒരു ചെറിയ പനിയായിരുന്നു കാരണം ശ്രദ്ധിക്കാഞ്ഞതു കാരണം അത് മൂര്‍ച്ചിച്ച് ന്യൂമോണിയ ആയി ആശുപത്രിയില്‍ വെച്ചായിരുന്നു അമ്മയുടെ മരണം അവസാനശ്വാസം വരെ അച്ഛന്‍റെ അസുഖത്തെ പറ്റിയായിരുന്നു അമ്മ സംസാരിച്ചത് അമ്മ മരിച്ചതിന്‍റെ പതിനഞ്ചാം നാള്‍ അച്ഛനും ഈ ലോകത്തോടു വിടപറഞ്ഞു അമ്മയുടെ മരണം
അച്ഛനറിഞ്ഞിരുന്നുവോ എന്നറിയിയില്ല അച്ഛന് ഒന്നും ഓര്‍മ്മയുണ്ടായിരുന്നില്ലല്ലോ ആരെയും തിരിച്ചറിയാനുള്ള കഴിവും എങ്കിലും മരിക്കുന്നതിന്‍റെ അന്നുവരെ അമ്മയെ വിളിച്ച് ഇടക്കൊക്കെ ഉറക്കെ കരയാറുണ്ടായിരുന്നു ....
എല്ലാം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിരിക്കുന്നെങ്കിലും ഒന്നും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല
രാത്രിമാത്രമല്ല പകലും കാണാന്‍ തുടങ്ങിയോ സ്വപ്നം.....
സുനന്ദയുടെ വാക്കുകളായിരുന്നു അയാളെ ചിന്തയില്‍ നിന്നുണര്‍ത്തിയത് അയാള്‍ സുനന്ദയുടെ മുഖത്തേക്കു നോക്കി അവളുടെ മുഖം തെളിഞ്ഞിരിക്കുന്നു പിണക്കം മാറിയിരിക്കുന്നു എന്നതിന്‍റെ സൂചനയായി അയാള്‍ കസേരയില്‍ നിന്നെഴുന്നേറ്റ് സുനന്ദയുടെ അടുത്തേക്കുചെന്നു പിന്നെ അവളെ തന്നോടു ചേര്‍ത്തുനിര്‍ത്തി കവിളിലും ചുണ്ടത്തും അമര്‍ത്തി ചുംബിച്ച് യാത്രപറഞ്ഞ് പുറത്തേക്കിറങ്ങി...
അയാളപ്പോള്‍ നഗരത്തിലെ പ്രശസ്തനായ മനശാസ്ത്രജ്ഞന്‍റെ അടുത്തായിരുന്നു...രോഗികളുണ്ടായിരുന്നതുകൊണ്ട് കുറച്ചു സമയത്തെ കാത്തിരുപ്പിനുശേഷമാണ് ഡോക്ടറെ കാണാന്‍ കഴിഞ്ഞത് നേരത്തെ പരിചയക്കാരായിരുന്നതു കൊണ്ട് കുശലപ്രശ്നങ്ങള്‍ക്കു ശേഷമാണ് ഡോക്ടര്‍ വന്നകാര്യം ചോദിച്ചത് അയാള്‍ താനിടക്കിടക്കു കാണുന്ന ആ സ്വപ്നത്തെക്കുറിച്ചു പറഞ്ഞു എല്ലാം ശ്രദ്ധയോടെ കേട്ടശേഷം ഡോക്ടര്‍ അയാളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി....
മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിക്കാറുണ്ടോ...ഇല്ല ഇതുവരെ ചിന്തിച്ചിട്ടില്ല അയാള്‍ മറുപടിപറഞ്ഞു
വിവാഹത്തിനു മുന്‍പ് ആരെങ്കിലുമായി അടുപ്പമുണ്ടായിരുന്നോ ആ ബന്ധത്തിലേതെങ്കിലും പെണ്‍മക്കളുണ്ടോ ഡോക്ടറുടെ അടുത്ത ചോദ്യം .....ഇല്ല അങ്ങിനെയൊന്നുമില്ല അയാളുടെ അടുത്തമറുപടി ഡോക്ടര്‍ വീണ്ടും ചില ചോദ്യങ്ങള്‍ ചോദിച്ചു അതിനൊക്കെ അയാളുടെ മറുപടി ഇല്ലെന്നു തന്നെയായിരുന്നു എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.........ഇതത്ര പ്രശ്നമുള്ള കാര്യമൊന്നുമല്ല ഇതിന് ചികില്‍സയും വേണ്ട ഇനിയും ആ സ്വപ്നം കാണുകയാണെങ്കില്‍ ആ പെണ്‍കുട്ടിയെ നല്ല മനസ്സോടെ അനുഗ്രഹിക്കുക അവള്‍ക്കൊരു നല്ല ജീവിതം ഉണ്ടാവട്ടെ...ഇത്കേട്ട് പുഞ്ചിരിച്ചതല്ലാതെ അയാളതിന് മറുപടിയൊന്നും പറഞ്ഞില്ല പിന്നെ ഡോക്ടറോട് യാത്രപറഞ്ഞ് അയാള്‍ പുറത്തേക്കിറങ്ങി .......
അയാളപ്പോള്‍ നഗരത്തില്‍നിന്നും ദൂരെ ഗ്രാമത്തില്‍ ഒരു സിദ്ധന്‍റെ അടുത്തായിരുന്നു സിദ്ധന്‍ തന്‍റെ പഞ്ഞിക്കെട്ടുപോലെയുള്ള നരച്ച താടിയില്‍ തലോടി അയാള്‍ പറയുന്നതു മുഴുവന്‍ ശ്രദ്ധയോടെ കേട്ടിരുന്നു എന്നിട്ട് ഏതുസമയത്താണ് സ്വപ്നം കാണുന്നതെന്നും അതെത്രവട്ടം ആവര്‍ത്തിക്കുമെന്നും ചോദിച്ചു അതിനെല്ലാം അയാള്‍ മറുപടി
കൊടുത്തു ഏല്ലാം കേട്ടുകഴിഞ്ഞ് കുറച്ചുസമയം നിശ്ശബ്ദനായി ഇരുന്ന ശേഷം സിദ്ധന്‍ പറഞ്ഞുതുടങ്ങി ജീവിതത്തില്‍ ഒരുപാടു നല്ല കാര്യങ്ങള്‍ നടക്കാന്‍ പോകുന്നതിന്‍റ അടയാളമായിട്ടാണ് ഈ സപ്നം എനിക്കു തോന്നുന്നത് പിന്നെ ആരോ ഒരാള്‍ ജീവിതത്തിലേക്കു കടന്നുവരും അതൊരു സ്ത്രീയാണ് പിലപ്പോള്‍ ഒരു മകളെപ്പോലെ അല്ലെങ്കില്‍ ഒരുകൂട്ടുകാരിയപ്പോലെ ഒരാള്‍ പറഞ്ഞു നിര്‍ത്തി സിദ്ധന്‍ നിശ്ശബ്ദനായിരുന്നു...... സിദ്ധന്‍ പറഞ്ഞതു മുഴുവന്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങാന്‍ അയാള്‍ക്കു തോന്നിയില്ല ഇനിയും ഒരു മകളെപ്പോലെ അല്ലെങ്കില്‍ കൂട്ടുകാരിയെപ്പോലെ ഒരാള്‍ ജീവിതത്തിലേക്ക്....എന്തായാലും കാത്തിരുന്നു കാണുകതന്നെ...
അയാള്‍ പൂമുഖത്ത് ചാരുകസേരയില്‍ നേര്‍ത്ത ഉച്ചമയക്കത്തിലായിരുന്നു എന്തോ ചെറിയ ശബ്ദംകേട്ട് മയക്കത്തില്‍ നിന്നുണര്‍ന്ന അയാള്‍ കണ്ടത് ദൂരെനിന്നും വയല്‍ വരംബിലൂടെ കുടചുടി വീടിനു നേരെ നടന്നടക്കുന്ന ഒരു സ്ത്രീ രൂപത്തെയാണ് അകലെനിന്നായതു കൊണ്ട് വ്യക്തമായി മനസ്സിലാകുന്നുമില്ല അയാള്‍ കണ്ണിമ വെട്ടാതെ ആ രൂപത്തെതന്നെ നോക്കിയിരുന്നു പടിപ്പുര കടന്ന് മുറ്റത്തേക്കു കയറിയപ്പോഴാണ് അത് പുഴക്കക്കരെ കല്യാണത്തിനുപോയ സുനന്ദ തിരിച്ചത്തിയതാണെന്ന് മനസ്സിലായത് ഉമ്മറത്തേക്കു കയറിയിട്ട് സുനന്ദ പറഞ്ഞു എന്തൊരു ചൂടാ ഏട്ടാ സഹിക്കാന്‍ പറ്റുന്നില്ല പിന്നെ കല്ല്യാണവീടിനെ പറ്റി വധൂവരന്മാരെ പറ്റി ഒരു ചെറിയ വിവരണം തന്നു കല്ല്യാണവീട്ടില്‍ ചിലരൊക്കെ അയാളെ അന്വേഷിച്ചതായി പറഞ്ഞു പിന്നെ നന്നായി വിയര്‍ത്തിട്ടുണ്ട് ഒന്നുമേലുകഴുകട്ടെയെന്നു പറഞ്ഞ് അകത്തേക്കു കയറിപ്പോയി...
അയാള്‍ പൂമുഖത്ത് വീണ്ടും ഒറ്റക്കായി അയാള്‍ അകലേക്ക് കണ്ണുകള്‍ പായിച്ചു വീണ്ടും ആരോ വയല്‍വരംബിലൂടെ നടന്നു വരുന്നു വെയിലിന്‍റെ കാഠിന്യം കാരണം രൂപം വ്യക്തമാകുന്നില്ല എങ്കിലും നിറമുള്ള വസ്ത്രങ്ങളാണെന്ന് ധരിച്ചിരിക്കുന്നതെന്ന് അവ്യക്തമായി കാണുന്നുണ്ടായിരുന്നു ആരുടെയോ കാലൊച്ചക്ക് കാതോര്‍ത്തിട്ടെന്നപോല അയാള്‍ കസേരയിലേക്കു ചാരിയിരുന്ന് കണ്ണുകള്‍ അടച്ചു..........

2010, ജൂലൈ 16, വെള്ളിയാഴ്‌ച

ഓര്‍ക്കുന്നു നിന്നെ ഞാന്പ്രിയേ......

കാര്‍മേഘങ്ങളുരുണ്ടു കൂടി അന്ധകാരം പരന്നു
കാറ്റിന്‍റെ ശക്തിയില്‍ മരച്ചില്ലകളുലഞ്ഞു ഇല പൊഴിഞ്ഞു കൊള്ളിയാന്‍ മിന്നി
ഇടി മുരണ്ടു ഒരു മഴയുടെ തുടക്കമായപ്പോള്‍ ഓര്‍ത്തു നിന്നെ ഞാന്‍ പ്രിയേ.....
മഴയെത്തിയത് പതുക്കെ പിന്നെയൊരുപാടു ശക്തിയില്‍ മഴയില്‍ നനഞ്ഞു
പിന്നെ കുളിച്ചു ഞാനും മരങ്ങളും സന്ധൃയെത്തിയതറിഞ്ഞില്ല
ചേക്കേറും പറവകളുടെ ശബ്ദം കേട്ടില്ല
എങ്ങും മഴയുടെ ഇരംബം മാത്രം അപ്പോഴുമോര്‍ത്തു പ്രിയേ നിന്നെ
രാത്രിയെത്തി താരങ്ങളൊഴിഞ്ഞ വാനം കൂട്ടിനൊരാളില്ലാതെ കേറിനില്‍ക്കാനൊരിടമില്ലാതെ
ഏകനായ് നിന്നു ഞാനീ മരച്ചുവട്ടില്‍ അപ്പോഴുമോര്‍ത്തു നിന്നെ ഞാന്പ്രിയേ ...
പ്രിയയെന്നെല്ലാരും പ്രിയത്തോടെ വിളിക്കുന്ന പ്രിയംവദേ സന്ധൃക്കുമുന്‍പിങ്ങെത്തിക്കാമെന്നു
പറഞ്ഞ് ഉച്ചക്ക് മഴയത്ത് നാലുനാള്‍ക്കുമുന്‍പ് നീ കൊണ്ടുപോയൊരാ കുട
എന്‍റെ കൈയ്യില്‍ ആകെയുള്ളൊരാ കുട തിരിച്ചു കൊണ്ടു തരാത്തതന്തേ നീ
മഴയില്‍ നനഞ്ഞു കുളിച്ചു നില്‍ക്കുന്ന ഞാനോര്‍ക്കുന്നു വീണ്ടും ആ കുടയെയും
അതിതുവരെ തിരിച്ചു കൊണ്ടു തരാത്ത പ്രിയേ നിന്നെയും.............

2010, ജൂലൈ 1, വ്യാഴാഴ്‌ച

അലി ഇസ്ഹാക്ക് പറഞ്ഞ കഥ

വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒന്നിച്ചുകൂടിയിരുന്ന ഒരുതാവളം വാരാന്തൃങ്ങളില്‍ അത് കൂടുതല്‍ സജീവമാകുമായിരുന്നു ഇടക്കൊക്കെ അലിഇസ്ഹാക്കും ഞങ്ങളോടൊപ്പം കൂടുമായിരുന്നു ..അലിഇസ്ഹാക്ക് വാരാന്തൃങ്ങളില്‍ ലേബര്‍ കേംബില്‍ നിന്നും ഞങ്ങളെ കാണാനെത്തുന്ന ഒരു ‍ നല്ല സുഹൃത്ത് .. സൂരൃനുതാഴെയുള്ള എന്തിനെപറ്റിയും അവിടെ ഞങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു അന്നുഞങ്ങള്‍ ചര്‍ച്ചക്കെടുത്ത വിഷയം ഇന്‍റര്‍നെറ്റും ഇ-മെയിലുമായിരുന്നു ചെറുചൂടുള്ള സുലൈമാനി ഒരിറക്കുകുടിച്ച് അലിഇസ്ഹാക്ക് പറയാന്‍ തുടങ്ങി വായു.......വെള്ളം......ഭക്ഷണം.....എന്നിങ്ങനെ മനുഷൃജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ഒഴിച്ചുകൂടാന്‍ പറ്റാത്ത വസ്തുക്കളെപ്പോലെ ഇന്‍റര്‍നെറ്റും ഇ-മെയിലുമൊക്കെ ഇന്ന് നമ്മുടെ ജീവിതത്തിന്‍റെറ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു... ചിലപ്പോള്‍ വൈറസുമായി എത്തുന്ന ഒരീമെയിലിന് നമ്മുടെ സിസ്റ്റത്തെ തല്‍ക്കാലത്തേക്കെങ്കിലും താറുമാറാക്കാന്‍ കഴിഞ്ഞെന്നു വരാം ഒരളവുവരെ മാനം കെടുത്താനും ഇതുപോലെ ഒന്നുരണ്ടനുഭവങ്ങള്‍ എനിക്കുമുണ്ടായിട്ടുണ്ട് ഒന്ന് കുറെക്കാലം മുന്‍പായിരുന്നു ഒന്നീ അടുത്ത കാലത്ത് ഒരുനിമിഷം നിര്‍ത്തിയ ശേഷം.. അലി തുടര്‍ന്നു ആദൃം അതെന്നെ തേടിയെത്തിയത് ഒരു ഗെയിമിന്‍റെ രൂപത്തിലായിരുന്നു അര്‍ദ്ധനഗ്നയായ പെണ്‍കുട്ടിയുടെ ചിത്രത്തോടൊപ്പം അത് ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള എല്ലാവരുടെയും മെയിലിലേക്ക് അത് പോയി അന്ന് വളരെ കുറച്ചു അടുത്ത സുഹൃത്തുക്കളുടെ മെയില്‍ അഡ്രസ്സേ അതില്‍ ഉണ്ടായിരുന്നുള്ളൂ അത്കൊണ്ട് മാനം കെടാതെ രക്ഷപ്പെട്ടു പക്ഷെ ഇപ്രാവശൃം അതെന്നെ തേടിയെത്തിയത് ഒരുഹോട്ട് വീഡിയോയുടെ രൂപത്തിലായിരുന്നു ഒരു പെണ്‍കുട്ടിയുടെ അവൃക്തമായ നഗ്നചിത്രത്തോടൊപ്പം അത് വന്നതോ ഒരു നല്ല സുഹൃത്തിന്‍റെ ഈമെയിലില്‍നിന്നും ..പലതും പച്ചക്കു പറയുമെങ്കിലും ഇത്തരത്തിലൊരു വീഡിയോ അയച്ചുതരാന്‍ മാത്രമുള്ള അടുപ്പമൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ അതൊരു തമാശയാകും എന്നു കരുതിയാണ് അതോപ്പണ്‍ ചെയ്യാന്‍ ശ്രമിച്ചുനോക്കിയത് പാസ്സ് വേര്‍ഡ് ആവശൃപ്പെട്ടപ്പോള്‍ അതുംഎന്‍ട്രി ചെയ്തു കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു മെസ്സേജ് വന്നതല്ലാതെ അതൊപ്പണ്‍ ആയില്ല ആ മെസ്സേജ് ഇങ്ങിനെയായിരുന്നു നിങ്ങള്‍ വിജയകരമായി നാല്പത്തഞ്ചുപേര്‍ക്ക് ആ മെസ്സേജ് അയച്ചു എന്ന് പഴയ ആ അനുഭവം അപ്പോഴും ഓര്‍മ്മയില്‍ വന്നില്ലെന്നു മാത്രമല്ല ആ നാല്പത്തഞ്ചുപേര്‍ എന്‍റെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരാണെന്ന് ഞാനൊട്ട് തിരിച്ചറിഞ്ഞതുമില്ല... ഒരുമണിക്കൂറിനുശേഷം ഒരു സുഹൃത്ത് വിളിച്ചു അവനാണ് പറഞ്ഞത് തന്‍റെ മെയിലില്‍ നിന്നും ഒരു ഹോട്ട് വീഡിയോ വന്നു കിടപ്പുണ്ടല്ലോ അതൊന്ന് ഓപ്പണ്‍ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ എന്‍റെ കൊണ്‍ടാക്റ്റ് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും അത് പോയി ...അതേതോ വൈറസ് ആണെന്നു തോന്നുന്നു കംബനിയുടെ ഡയറക്ടര്‍ മുതല്‍ ഒരുപാടുപേരുണ്ടായിരുന്നു എന്‍റെ ലിസ്റ്റില്‍ എല്ലാവര്‍ക്കുമത് പോയിക്കാണും ..ഞാനെല്ലാവരേയും ഒന്നു വിളിച്ചു പറയട്ടെ അതോപ്പണ്‍ ചെയ്യാന്‍ ശ്രമിക്കരുതെന്ന്..നല്ലവനായ ആ സൃഹൃത്ത് ഫോണ്‍ വെച്ചു...ആള്‍ക്കൂട്ടത്തിനു മുന്നില്‍ നഗ്നനാക്കി നിര്‍ത്തിയവന്‍റെ മാനസിക നിലയായിരുന്നു എന്‍റേത് ..ഞാനൊരു നിമിഷം എന്‍റെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവരെക്കുറിച്ച് ഓര്‍ത്തുനോക്കി രക്തബന്ധത്തില്‍ ഉള്ളവര്‍ മുതല്‍ അടുത്ത സുഹൃത്തുക്കള്‍ വരെ അതില്‍ സ്ത്രീകളും ഉണ്ടായിരുന്നു പിന്നെ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട കുറെ സുഹൃത്തുക്കള്‍ അതിലുമുണ്ടായിരുന്നു പെണ്‍കുട്ടികള്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഞാന്‍ കുറച്ചുസമയം നിന്നു പിന്നെ ഫോണെടുത്ത് ഓരോരുത്തരെയായി വിളിച്ചു വിവരം പറഞ്ഞു ക്ഷമ ചോദിച്ചു.. ഫോണ്‍നംബര്‍ ഇല്ലാത്തവര്‍ക്ക് മെസ്സേജ് അയച്ചു ക്ഷമ ചോദിച്ചുകൊണ്ട് മെയില്‍ചെയ്തു.... അങ്ങിനെ വാരഫലക്കാര്‍ പറയുന്നതുപോലെ കുറച്ചു സമയം കൊണ്ട് ധനനഷ്ടം മാനനഷ്ടം.കുറച്ചുസമയം നിര്‍ത്തിയതിനുശേഷം...........ആല്‍ബിയുടെ ലാപ്ടോപ്പില്‍ തുറന്നുവെച്ചിരിക്കുന്ന കൂട്ടത്തിലെ പേജിലേക്കു വിരല്‍ചൂണ്ടി അലിഇസ്ഹാക്ക് പറഞ്ഞു തുടങ്ങി എനിക്കും ഉണ്ടായിരുന്നു അടുത്തകാലം വരെ ഇതുപോലൊരു സോഷൃല്‍ നെറ്റ്വര്‍ക്കില്‍ ഒരു മെംബര്‍ഷിപ്പ് ആണുങ്ങളും പെണ്ണുങ്ങളുമായി ഒരുപാടു സുഹൃത്തുക്കള്‍ വിരസങ്ങളായിരുന്ന എന്‍റെ വൈകുന്നേരങ്ങള സജീവമാക്കിയിരുന്നത് അവരായിരുന്നു...........ഇനി എനിക്കു പറയാനുള്ളത് രണ്ടു കൂട്ടുകാരികളെ കുറിച്ചാണ് രണടുപേരും എന്‍െറ സുഹൃത്തുക്കളായിരുന്നില്ല ഞാനൊരിക്കലും ഇവരെ കണ്ടിട്ടില്ല പരിചയപ്പെട്ടിട്ടില്ല ഫോണിലൂടെ പോലും സംസാരിച്ചിട്ടില്ല ഇവരെ ഞാന്‍ കാണുന്നത് ആ സോഷൃല്‍ നെറ്റ്വര്‍ക്കില്‍ വെച്ച് ..എന്നാലും രണ്ടുപേരേയും എനിക്കിഷ്ടമായിരുന്നു ഓണ്‍ലൈന്‍ ഫ്രണ്ട്ഷിപ്പിന് നീര്‍ക്കുമിളയുടെ ആയുസ്സേയുള്ളുവെന്ന് പലരും പറയാറുണ്ട് പക്ഷേ വല്ലാത്തൊരു തീവ്രതയായിരുന്നു ഈ കൂട്ടുകാരികളുടെ ബന്ധത്തിന് മറ്റുള്ളവരെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള ആത്മാര്‍ത്ഥതയായിരുന്നു അവരുടെ വാക്കുകളില്‍ അവര്‍ പരസ്പരമയക്കുന്ന കമന്‍റുകള്‍ ഞാനൊരുപാടു വായിച്ചിട്ടുണ്ട് അങ്ങിനെയിരിക്കെ ഇതില്‍ നിന്നൊരാള്‍ക്ക് ഞാനൊരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു ദിവസങ്ങള്‍ക്കു ശേഷം അത് സ്വീകരിച്ച് ഒരു പ്രാര്‍ത്ഥനയോടെ അവളെന്‍റെ പേജിലേക്ക് കയിവന്നു...... കളഞ്ഞുകിട്ടിയ മണിമുത്തുപോലെ അവിചാരിതമായി കിട്ടിയ ഒരു കൊച്ചു സൗഹൃദം ഒരു സുഹൃത്ത് എന്നതിനു പകരം ഒരനിയത്തിയെന്നു വിളിക്കാണ് മനസ്സില്‍ തോന്നിയത് അങ്ങിനൊയിരുന്നു അവളെന്നോട് പെരുമാറിയതും പക്ഷെ ആ ബന്ധത്തിന് ആയുസ്സ് കുറവേ ഉണ്ടായിരുന്നുള്ളൂ....സ്വന്തം നിലനില്പുതന്നെ അപകടത്തിലായ ഒരവസ്ഥയില്‍ എല്ലാം കെട്ടിപ്പെറുക്കി ഇവിടം വിടേണ്ട ഒരുഘട്ടം വന്നപ്പോള്‍ ഞാനാ പ്രസ്ഥാനം വിട്ടു പക്ഷെ അത് വിടുന്ന അവസാന നിമിഷം വരെ അനിയത്തിയെന്നു ഞാന്‍ നല്ല മനസ്സോടെ വിളിച്ച ആ പെണ്‍കുട്ടി എന്‍റെ പേജില്‍ ഉണ്ടായിരുന്നു എന്നതാണ് സതൃം ഇത് വിധിയായിരുന്നോ എന്നെനിക്കറിയില്ല.. അവസാനമായി ഞാനവളോട് പറഞ്ഞതിതായിരുന്നു..ലോകത്തിന്‍റ ഏതു കോണിലിരുന്നാലും ഓര്‍മ്മയിലുണ്ടാകും പ്രാര്‍ത്ഥനയിലും..എന്ന് അലി ഇസ്ഹാക്ക് പറഞ്ഞു നിര്‍ത്തിയിട്ട് എന്തോ ഓര്‍ത്തെടുക്കുന്നതുപോലെ കണ്ണടച്ചിരുന്.........ഞങ്ങള്‍ക്കിടയിലെ നിശ്ശബ്ദതക്ക് ആയുസ്സു കുറവായിരുന്നു അലി വീണ്ടും പറഞ്ഞു തുടങ്ങി ........ എന്‍റെ കോണ്‍ാക്റ്റ് ലിസ്റ്റില്‍ ഞാനനിയത്തിയായി കണ്ട ആ പെണ്‍കുട്ടിയുടെ ഇ-മെയില്‍ അഡ്രസ്സുകൂടി ഉണ്ടായിരുന്നു ആ ഹോട്ട് വീഡിയോ അവളുടെ മെയിലിലേക്കും പോയിക്കാണും ഇത് അറിഞ്ഞു കൊണ്ടല്ലെന്നും അറിയാതെ പറ്റിപ്പോയ അബദ്ധമാണെന്നും അതിന് മാപ്പു തരണമെന്നും ക്ഷമിക്കണമെന്നുമൊക്കെ വെച്ച് മെയില്‍ അയച്ചിരുന്നു ഒന്നുരണ്ടുവട്ടം പക്ഷെ അതിന്‍റെ മറുപടി എന്തായിരുന്നെന്നറിയാന്‍ ഞാനിതുവരെ ശ്രമിച്ചിട്ടില്ല സ്ഥിരമായി ഇന്‍റര്‍നെറ്റുപയോഗിക്കുന്നവരാണെങ്കില്‍ അതൊരു വൈറസ് ആയിരുന്നു എന്നു മനസ്സിലാക്കിക്കാണും പക്ഷെ ഇതെല്ലാം സംഭിച്ചിട്ട് കുറേക്കാലമായി എന്നാലും നാട്ടിന്‍പുറത്തുകാരിയായ ആ പെണ്‍കുട്ടിയെ അതേതെങ്കിലും തരത്തില്‍ വേദനിപ്പിച്ച് കാണുമോ എന്നോര്‍ക്കുംബോള്‍ ഇപ്പോഴും ഒരിത്തിരി മനഃപ്രയാസം അലിയുടെ ഗൗരവമുള്ള മുഖത്തപ്പോള്‍ ശോക ഭാവമായിരുന്നു പരുക്കന്‍ ശബ്ദത്തിന് മയം വന്നിരുന്നു അലി വീണ്ടും നിശ്ശബ്ദനായി.............. വീണ്ടും ആ അനിയത്തിയെ കോണ്‍ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ലേ...ചോദൃം ദാസിന്‍റേതായിരുന്നു.......... ഭര്‍ത്താവും കുടുബവുമൊക്കയായി സ്വസ്സ്ഥമായി ജീവിക്കുന്ന ആ അനിയത്തിയെ ശല്ലൃം ചെയ്യാന്‍ മനസ്സുവന്നില്ല ഇടക്കോക്കെ നല്ല മനസ്സോടെ നല്ലതുമാത്രം വരുത്തട്ടേയെന്ന് സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കാറുണ്ട്...അലി ഇസ്ഹാക്ക് പറഞ്ഞ് അവസാനിപ്പിക്കുകായിരുന്നു.............നല്ല ഒരു സൗഹൃദം നഷ്ടപ്പെടുംബോഴാണ് അതിന്‍െറ വിലയറിയുനനതും ആനഷ്ടത്തിന്‍റെ വേദന അറിയുന്നതും അത് സ്വന്തം അശ്രദ്ധ കൊണ്ടും അറിവില്ലായ്മ കൊണ്ടുമാണെന്നുള്ള തിരിച്ചറിവ് ആ നഷ്ടത്തിന്‍റെ വേദനയുടെ ആഴം ഇരട്ടിയാക്കുന്നു പിന്നെ അതൊരു നോംബരമായി സങ്കടമായി കണ്‍തടങ്ങളില്‍ നനവായി......................

2010, ജൂൺ 30, ബുധനാഴ്‌ച

മടക്കയാത്ര....

പത്രപാരായണവും ചായകുടിയും കഴിഞ്ഞ് ഒരു സിഗരറ്റ് വലിക്കാനാണ് റോഡിലേക്കിറങ്ങിയത് മരുമകള്‍ കണ്ടാല്‍ യുദ്ധം നടക്കും കാരണം ഡോക്ടര്‍ വിലക്കിയിട്ടുള്ളതാണ് സിഗരറ്റ് വലി ഈയടുത്ത കാലത്ത് ഒരു നെഞ്ചുവേദന വന്നപ്പോള്‍ കുറച്ചു ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു കുടുംബ സുഹൃത്തായ ഡൊക്ടര്‍ അന്ന് പറഞ്ഞേല്‍പ്പിച്ചതാണ് മരുമകളോട് ഇനിയൊരിക്കലും സിഗരറ്റ് വലിക്കാതെ നോക്കണമെന്ന് അവളതക്ഷരം പ്രതി അനുസരിക്കുന്നുമുണ്ട് വര്‍ഷങ്ങളായിട്ടുള്ള പതിവായതു കൊണ്ട് പെട്ടെന്നു വലി നിര്‍ത്താനും കഴിയുന്നില്ല അതുകൊണ്ടാണ് ഇടക്കൊക്കെ അവള്‍ കാണാതെ വലിക്കുന്നതും സിഗരറ്റെടുത്ത് ചുണ്ടില്‍വെച്ച് തീകൊടുക്കാന്‍ തുടങ്ങുംബോഴാണ് എതിരെനിന്നും സൈക്കിളില്‍ വരുന്ന ചെത്തുകാരന്‍ കേശവനെ കണ്ടത് അതുകൊണ്ട് തല്‍ക്കാലത്തേക്ക് സിഗരറ്റ് വലിക്കാനുളള ഉദൃമം ഉപേക്ഷിക്കേണ്ടി വന്നു കേശവന്‍ അടുത്തെത്തിയപ്പൊള്‍ അയാള്‍ ചൊദിച്ചു....
എങ്ങോട്ടാ കേശവാ ഇത്ര ധൃതിയില്‍ രാവിലെതന്നെ...
സൈക്കിളില്‍ നിന്നിറങ്ങി കേശവന്‍ അയാളോട് ചോദിച്ചു..... അപ്പോള്‍ മാഷൊന്നും അറിഞ്ഞില്ലേ നമ്മുടെ തെക്കേലെ ശ്രീധരേട്ടന്‍ മരിച്ചു ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കിടന്നതാണത്രെ സാധാരണ എഴുന്നേല്‍ക്കുന്ന സമയമിയിട്ടും ആളെ കാണാതായപ്പോള്‍ മരുമോള് മുറിയില്‍ ചെന്നുനോക്കി ഉറങ്ങുകയാണെന്നാത്രെ ആകുട്ടി വിചാരിച്ചത് കുറെനേരം വിളിച്ചിട്ടും അനക്കമൊന്നും ഇല്ലാതായപ്പൊഴാണ് കുലുക്കി വിളിച്ചത് അപ്പൊഴാണ് കാര്യം മനസ്സിലായത് പിന്നെ ഡോക്ടര്‍ക്കു ഫോണ്‍ ചെയ്തു ഡോക്ടര്‍ വന്നുനോക്കിയതിനു ശേഷമാണ് അറിഞ്ഞത്‍‍ ഹൃദയസ്തംഭനമായിരുന്നെന്ന് കേശവന്‍ ഒരുനിമിഷം നിര്‍ത്തിയിട്ട് തുടര്‍ന്നു....ഞാന്‍ രാവിലെ പണിക്കുപോകാന്‍ ഇറങ്ങിയപ്പോഴാണ് വിവരമറിഞ്ഞത് ..അപ്പോള്‍തന്നെ ശ്രീധരേട്ടന്‍റെ വീട്ടില്‍ പോയി ശ്രീധരേട്ടന്‍റെ ഏട്ടന്മാരായ കൃഷ്ണേട്ടനും മാധവേട്ടനും പിന്നെ പെങ്ങള്‍ ദേവു ഏട്ടത്തി പിന്നെ ഇവരുടെയൊക്കെ മക്കളും മരുമക്കളുമൊക്കെ എത്തിയിട്ടുണ്ട് ഇവരെക്കൂടാതെ ശ്രീധരേട്ടന്‍റെ വകയിലൊരനന്തിരവനില്ലേ അനന്തന്‍ അവനും എത്തിയിട്ടുണ്ട് അവിടത്തെ കാരൃങ്ങളൊക്കെ നിയന്ത്രിക്കുന്നത് അനന്തനാണ് മക്കളെയൊക്കെ വിവരം അറിയിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത് ഞാന്‍ മരം വെട്ടുകാരന്‍ അയ്യപ്പനെ വിളിക്കാന്‍ പോയിട്ടാണ് ഇപ്പോള്‍ വരുന്നത് ചിതയൊരുക്കാന്‍ മാവ് മുറിപ്പിക്കാന്‍ വേണ്ടി .ഒന്നു നിര്‍ത്തിയിട്ട് കേശവന്‍ തുടര്‍ന്നു ഒരുകണക്കില്‍നോക്കിയാല്‍ ശ്രീധരേട്ടന്‍ ഭാഗൃവാനാണ് എപ്പോഴും പറയുമായിരുന്നു ആരെയും ബുദ്ധിമുട്ടിക്കാതെ അങ്ങു പോകണമെന്ന് ആ ആഗ്രഹം പോലെതന്നെയായി കേശവന്‍ പറഞ്ഞുനിര്‍ത്തിയിട്ട് അയാളോട് ചോദിച്ചു മാഷ് വരുന്നില്ലേ നമുക്കൊരുമിച്ചു പോകാം....... അയാള്‍ അതിനുത്തരമൊന്നും പറയാതെ നടക്കാന്‍ തുടങ്ങി ഒപ്പം സൈക്കിള്‍ തള്ളിക്കൊണ്ട് കേശവനും...
സമയം ഒന്‍പത് കഴിഞ്ഞിരിക്കുന്നു മരണവീട്ടിലേക്ക് ആളുകള്‍ വന്നു തുടങ്ങിയിരുന്നു ഹാളിന്‍റെ നടുവിലായി വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്ന ശ്രീധരേട്ടന്‍റെ ജഡം മുഖത്തുനോക്കിയാല്‍ ഉറങ്ങുകാണെന്നേ തോന്നൂ തലക്കല്‍ കത്തുന്ന നിലവിളക്ക് അടുത്തായി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ദേവു ഏട്ടത്തിയും ശ്രീധരേട്ടന്‍റെ ഇളയ മരുമകള്‍ ലതയും പിന്നെ കടുംബത്തിലെ കുറെ സ്ത്രീകളും ലത അപ്പോഴും തേങ്ങിക്കരയുന്നുണ്ടായിരുന്നു അഛന്‍ ചെറുപ്പത്തിലേ നഷ്ടപ്പെട്ടിരുന്ന അവള്‍ക്ക് അച്ഛന്‍ തന്നെയായിരുന്നു ശ്രീധരേട്ടന്‍..
അനന്തന്‍ ആരോടോ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു വരാന്തയിലും മുറ്റത്തുമായി നിരത്തിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കസേരകള്‍ ,,, വരാന്തയുടെ ഒരറ്റത്തായി മിണ്ടാട്ടമില്ലാതെയിരിക്കുന്ന രണ്ടുപേര്‍ അബ്ദുക്കയു ജോസേട്ടനും രണ്ടുപേരും ശ്രീധരേട്ടന്‍റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ രണ്ടുപേരുടേയും മുഖത്ത് കുട്ടുകാരന്‍റെ വേര്‍പാടിന്‍റെ ദുഃഖമുണ്ടായിരുന്നു...
അയാള്‍ അവരുടെ അടുത്തായി കസേരയില്‍ ഇരുന്നു .....വില്ലേജ് ഓഫീസര്‍ നാരായണന്‍ അവരുടെ അടുത്തേക്ക് നടന്നുവന്ന് അവര്‍ക്കടുത്തായി ഇരുന്നു എന്നിട്ട് അബ്ദുക്കയോട് ചോദിച്ചു...
ശ്രീധരേട്ടന് എത്ര മക്കളാണ് ...നാരായണന്‍ അധിക കാലമായിട്ടില്ല അന്നാട്ടില്‍ ജോലിക്കെത്തിയിട്ട് . ശ്രീധരേട്ടനെ അടുത്തറിയുമായിരുന്നു എങ്കിലും മക്കളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും അയാള്‍ക്ക് അറിയില്ലായിരുന്നു...
ശ്രീധരന് നാലുമക്കളാണ് മൂന്നാണും താഴെ ഒരുപെണ്ണും അബ്ദുക്ക പറഞ്ഞു തുടങ്ങി മൂത്തവന്‍ ഹരികൃഷ്ണന്‍ എഞ്ജിനീയറാണ് കുടുംബവും കുട്ടികളുമായി അമേരിക്കയില്‍....രണ്ടാമത്തവന്‍ മോഹനകൃഷ്ണന്‍ അക്കൗണ്ടന്‍റാണ് വിവാഹം കഴിഞ്ഞിട്ട് കുറെ കാലമായെങ്കിലും കുട്ടികളൊന്നും ആയിട്ടില്ല ആദ്യത്തെ പ്രസവത്തിന് ഭാര്യയെ ആശുപത്രിയിലാക്കിയിരിക്കയാണ് ഇപ്പോള്‍ അവര്‍ കുവൈത്തില്‍ .......മൂന്നാമത്തവന്‍ ഗോപീകൃഷ്ണന്‍ ദുബായിലാണ് .. മകള്‍ സുഭദ്ര .. അവളും ഭര്‍ത്താവ് കൃഷ്ണകുമാറും ദുബായിലാണ് കൃഷ്ണകുമാറിന്‍റെ കംബനിയിലാണ് ഇപ്പോള്‍ ഗോപി ജോലി ചെയ്യുന്നത് അയാളാണ് ഗോപിയെ അങ്ങാട്ടു കൊണ്ടു പോയതും..... അബ്ദുക്ക പറഞ്ഞുനിര്‍ത്തിയിട്ട് നാരായണന്‍റെ മുഖത്തേക്കുനോക്കി..
അബ്ദുക്കയുടെ മറുപടി നാരായണനെ തൃപ്തനാക്കിയെന്നു തോന്നി...
നാരായണന്‍ വീണ്ടും ഒരു ചോദൃം കൂടി ചോദിച്ചു..
അപ്പോള്‍ ശ്രീധരേട്ടന്‍റെ ഭാരൃയോ..
അവര്‍ മരിച്ചിട്ട് കുറെ കൊല്ലങ്ങളായി സാവിത്രി മരിക്കുംബോള്‍ സുഭദ്രക്ക് ഒന്‍പതു വയസ്സാണ് ആണ്‍കുട്ടികള്‍ക്കാണെങ്കില്‍ പ്രായവുമായി ഞങ്ങള്‍ കൂട്ടുകാരും കുടുംബക്കാരുമൊക്കെ മറ്റൊരു വിവാഹത്തിന് ശ്രീധരനെ കുറെ നിര്‍ബ്ബദ്ധിച്ചതാണ് അയാള് സമ്മതിച്ചില്ല പിന്നെ ഇതുവരെ ജീവിച്ചത് മക്കള്‍ക്കുവേണ്ടിയാണ് പിന്നെ ഒരുസഹായത്തിന് ആകെ ഉണ്ടായിരുന്നത് അനന്തന്‍റെ അമ്മ കമലമാണ് ശ്രീധരന്‍റെ വല്ലൃമ്മയുടെ മകള്‍ ഭര്‍ത്താവ് നേരത്തെ നഷ്ടപ്പെട്ട അവര്‍ ശ്രീധരന്‍റെ വീട്ടില്‍ തന്നെയായിരുന്നു താമസം സുഭദ്രയെ വളര്‍ത്തി വലുതാക്കിയത് ..അവരാണ് രണ്ടുകൊല്ലം മുന്‍പ് അവരും മരിച്ചു...
നാരായണന്‍റെ
ആചോദൃത്തിന് മറുപടി പറഞ്ഞത് ജോസേട്ടന്‍ ആയിരുന്നു...
അയാള്‍ വാച്ചില്‍ നോക്കി സമയം പതിനൊന്നായിരിക്കുന്നു..തണുത്തകാറ്റ് മഴ വന്നതും പോയതും പെട്ടന്നായിരുന്നു മുറ്റത്ത് നിരത്തിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കസേരകളില്‍ മഴവെള്ളമുണ്ടായിരുന്നു..ഇനി മഴവന്നാല്‍ മുറ്റത്തിരിക്കുന്നവര്‍ നനയരുതല്ലോ അതിനുവേണ്ടി കേശവനും പണിക്കാരും കൂടി ടാര്‍പായ വലിച്ചു കെട്ടി മുറ്റത്ത് പന്തലിട്ടതുപോലെയാക്കി കസേരയിലുള്ള വെള്ളം തുടച്ചു കളയാനും തുടങ്ങി ...
കേശവേട്ടാ അയ്യപ്പനും പണിക്കാരും എത്തിയോ........അനന്തന്‍ അകത്തുനിന്നും പുറത്തേക്കിറങ്ങിക്കൊണ്ട് ചോദിച്ചു...
അവരെപ്പഴേ എത്തി ഇപ്പോള്‍ പണി തീര്‍ന്നുകാണും കേശവന്‍ കസേരതുടക്കന്നതിനിടയില്‍ മറുപടിപറഞ്ഞു.... മക്കളെയൊക്ക വിവരം അറിയിച്ചിട്ടില്ലേ അനന്താ...
പഞ്ചായത്ത് പ്രസിഡന്‍റ് ഉണ്ണിമേനോന്‍ ചോദിച്ചു ...
രാവിലെ
തന്നെ അറിയിച്ചു സുഭദ്രയോട് മരിച്ച വിവരം പറഞ്ഞിട്ടില്ല കുറച്ചു സീരിയസ്സ് ആയതുകൊണ്ട് ആശുപത്രിയിലാണെന്നാണ് പറഞ്ഞിട്ടുള്ളത് ഹരിയേട്ടന്‍ അവിടന്നുപുറപ്പട്ടാലും സമയത്തിനിങ്ങോട്ടെത്താന്‍ കഴിയില്ല എന്നു പറഞ്ഞു മോഹനേട്ടനാണെങ്കില്‍ ഏട്ടത്തിയെ പ്രസവത്തിന് ആശുപത്രിലാക്കിയിരിക്കയാണ് അവരെ ഒറ്റക്കാക്കിയിട്ട് അവിടന്ന് പോരാനും കഴിയില്ല പിന്നെ ഗോപിയും സുഭദ്രയും ഭര്‍ത്താവും പുറപ്പട്ടിട്ടുണ്ട് ബോംബെ വഴിക്കാണ് വരുന്നത് നെടുംബാശ്ശേരിയില്‍ എത്താന്‍ രണ്ടുമണി കഴിയുമെന്നാണ് പറഞ്ഞത് വണ്ടിയുമായി ആളെ അയച്ചിട്ടുണ്ട് അനന്തന്‍ പറഞ്ഞു നിര്‍ത്തിക്കൊണ്ട് അകത്തേക്കു കയറിപ്പോയി............ അയാള്‍ സുഭദ്രയെക്കുറിച്ചോര്‍ത്തു അമ്മയുടെ മരണശേഷം എല്ലാം അവള്‍ക്ക് അഛനായിരുന്നു തൊട്ടതിനും പിടിച്ചതിനുമൊക്കെ അഛന്‍ കുടെ വേണമായിരുന്നു അവള്‍ക്ക് അമ്മയില്ലാത്ത വിഷമം അറിയിക്കാതെയാണ് അവളെ വളര്‍ത്തിയതും എങ്കിലും ഇടക്കൊക്കെ അവള്‍ അമ്മയെ അന്വേഷിക്കുമായിരുന്നു അമ്മയെ കാണുന്നതിനു പകരം‍ അവളെ കണ്ടാല്‍ മതിയെന്നു നാട്ടുകാരും വീട്ടുകാരും പറയുമായിരുന്നു അത്രക്കു രൂപസാദൃശൃമായിരുന്നു അമ്മയും മകളും തമ്മില്‍ അയാളുടെ ചിന്തകള്‍ക്കു വിരാമമിട്ടുകൊണ്ട് വലിയ ശബ്ദത്തോടെ ഒരു ഗുഡ്സ് വണ്ടി കടന്നുപോയി..
അയാള്‍
വാച്ചില്‍ നോക്കി സമയം ഒന്നു കഴിഞ്ഞിരിക്കുന്നു .. മരണവീട്ടില്‍ തിരക്കു കുറഞ്ഞുതുടങ്ങിയിരുന്നു അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.. അടുത്തുള്ള യു..പി..സ്കൂളില്‍ നിന്നും കുട്ടികളും അദ്ധൃാപകരും ശ്രീധരേട്ടനെ അവസാനമായി ഒരുനോക്കു കാണാനെത്തി ..സ്കൂളീന്‍റെ ഏതു കാരൃത്തിനും മുന്നിലുണ്ടായിരുന്ന ആളായിരുന്നല്ലോ ശ്രീധരേട്ടന്‍ അതുകൊണ്ടു തന്നെ അദ്ധൃാപകര്‍ക്കും കുട്ടികള്‍ക്കുമൊക്ക ശ്രീധരേട്ടനെ ഏറെ ഇഷ്ടവുമായിരുന്നു മഴ വീണ്ടുമെത്തിയത് കുറച്ചു ശക്തിയോടെയായിരുന്നു വലിച്ചുകെട്ടിയ ടാര്‍പായയില്‍ വീഴുന്ന കനത്ത മഴത്തുള്ളികളുടെ ശബ്ദം ഉടുക്കുകൊട്ടിന്‍െറ ശബ്ദത്തെ ഓര്‍മ്മിപ്പിച്ചു അയാള്‍ മഴപെയ്യുന്നതു നോക്കിനിന്നു മഴ ഏറെ ഇഷ്ടമായിരുന്നു അയാള്‍ക്ക് ..... മഴയത്തേക്കിറങ്ങാന്‍ തുടങ്ങുകയായിരുന്നു അയാള്‍ അപ്പോഴാണ് പിന്നില്‍ നിന്നൊരു ശബ്ദം അയാളെ തടഞ്ഞത്..
ഉണ്ണിയേട്ടാ
മഴയത്തേക്കിറങ്ങണ്ട പനിപിടിക്കും അല്ലെങ്കിലേ ജലദോഷമുള്ളതാ...
അത്
സാവിത്രിയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞ അയാള്‍ ഞെട്ടലോടെ തിരിഞ്ഞു നോക്കി അയാളുടെ പിന്നില്‍ ആരുമുണ്ടായിരുന്നില്ല അയാള്‍ സാവിത്രിയെക്കുറിച്ചോര്‍ത്തു പതിനെട്ടുവര്‍ഷം തന്നോടോപ്പം ജീവിച്ചവള്‍ തന്നെ പിരിഞ്ഞിട്ടും അത്ര തന്നെ വര്‍ഷങ്ങളായിരിക്കുന്നു ഒരു പനിവന്നതായിരുന്നു കാരണം നാലുദിവസത്തോളം ആശുപത്രിയില്‍ കിടന്നു നാലാംദിവസം ഡോക്ടര്‍ പറഞ്ഞതാണ് ഇപ്പോള്‍ കുഴപ്പമൊന്നുമില്ല പനിയൊക്കെ ഭേദമായി നാളെ വീട്ടില്‍ പോകാമെന്ന്..അന്നുരാത്രി സാവിത്രി പറഞ്ഞ വാക്കുകള്‍ അയാള്‍ക്കോര്‍മ്മ വന്നു..
ആണ്‍കുട്ടികളൊക്കെ
വലുതായി ഉണ്ണിയേട്ടനുള്ളതുകൊണ്ട് അവരെക്കുറിച്ച് ഓര്‍ത്ത് എനിക്കാശങ്കയില്ല പക്ഷെ നമ്മുടെ മോള്‍ ചെറുപ്പമല്ലേ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍..ബാക്കി പറഞ്ഞു മുഴുവനാക്കാന്‍ അയാള്‍ സമ്മതിച്ചില്ല ..നാളെ വീട്ടില്‍ പോകാമെന്നല്ലേ ഡോക്ടര്‍ പറഞ്ഞത് അതുകൊണ്ട് ആവശൃമില്ലാത്തതൊന്നും ചിന്തിക്കാതെ കിടന്നുറങ്ങാന്‍ നോക്ക് ഇവിടെ സഹായത്തിന് അമ്മിണിയമ്മയുണ്ടല്ലോ വീട്ടില്‍ കുട്ടികള്‍ ഒറ്റക്കല്ലേയുള്ളൂ ഞാന്‍ പോയിട്ട് രാവിലെയിങ്ങെത്താം അയാള്‍ ആശുപത്രിയില്‍നിന്നും യാത്രപറഞ്ഞിറങ്ങി ...അതവസാനത്തെ യാത്ര പറച്ചിലാകുമെന്ന് അയാള്‍ക്കറിയില്ലായിരുന്നു രാവിലെ അയാള്‍ക്ക് കാണാന്‍ കഴിഞ്ഞത് സാവിത്രിയുടെ ചലനമറ്റ ശരീരമായിരുന്നു...അയാളുടെ കണ്ണുകള്‍ നനയാന്‍ തുടങ്ങിയിരുന്നു..മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കായി ഒരുപാടു നിര്‍ബ്ബന്ധിച്ചു മറ്റൊരു വിവാഹത്തിന് പക്ഷെ അതിനൊരിക്കലും അയാള്‍ തയ്യാറായിരുന്നില്ല ..
സാവിത്രിയുമായി
വഴക്കിട്ടിട്ടുണ്ട് ആവശ്യത്തിനു മാത്രം.... .പരസ്പരം കുറ്റപ്പെടുത്തിയിട്ടില്ല തെറ്റുകള്‍ കണ്ടുപിടിക്കാന്‍ പരസ്പരം മല്‍സരിച്ചിട്ടില്ല,, ഒരുപാടാടുത്തു ഒരുപാടു സ്നേഹിച്ചു അതുകൊണ്ടുതന്നെ അവളുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ തന്നെ അയാള്‍ക്ക് കഴിയില്ലായിരുന്നു......പിന്നെ ജീവിച്ചത് മക്കള്‍ക്കുവേണ്ടി മാത്രമായിരുന്നു... മഴ അപ്പോഴും തകര്‍ത്തു പെയ്യുകയായിരുന്നു അയാള്‍ ചുമരിലേക്കു ചാരിയിരുന്ന് കണ്ണുകളടച്ചു.. ...
മുറ്റത്തു വന്നു നിന്ന ഒരു കാറിന്‍റെ ശബ്ദമാണ് അയാളെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത് ഡോര്‍ തുറന്ന് ആദ്യം പുറത്തേക്കിറങ്ങിയത് ഗോപീകൃഷ്ണനായിരുന്നു പിന്നെ കൃഷ്ണകുമാര്‍ അവസാനമാണ് സുഭദ്ര പുറത്തിറങ്ങിയത് ആള്‍ക്കൂട്ടവും പന്തലുമൊക്കെ അവളില്‍ അംബരപ്പുണടാക്കിയെന്നു നോക്കി പിന്നെ അംബരപ്പ് ഒരുതേങ്ങലായി മാറി ആതേങ്ങല്‍ ഒരു കരച്ചിലായി ആകരച്ചിലോടെയാണ് സുഭദ്ര അകത്തേക്കു കയറിപ്പോയത് അവളഛന്‍റെ ജഡം കെട്ടിപ്പിടിച്ചൊരുപാടു കരഞ്ഞു അവളെ സമാധനാപ്പിക്കാന്‍ ദേവുഏട്ടത്തിയും ലതയും ശ്രമിക്കുന്നു്ടായിരുന്നു പിന്നെ കരഞ്ഞു തളര്‍ന്നു ദേവു ഏട്ടത്തിയുടെ മടിയില്‍ തലവെച്ചു കിടന്നു കിടപ്പിലും അവള്‍ തേങ്ങുന്നു്ടായിരുന്നു ഗോപി അഛന്‍റെ ജഡത്തിനരികില്‍ വിങ്ങിപ്പൊട്ടി നിന്നു അതന്തന്‍ ഗോപിയെ ആശ്വിപ്പിക്കുന്നുണ്ടായിരുന്നു... . .
സമയം
നാലുമണി മഴ ഒഴിഞ്ഞുപോയിരിക്കുന്നു വെയിലിന് അകംബടിയായി ചെറിയ തണുപ്പുള്ള കാറ്റും ...
ഇനി
ആരും വരാനും കാണാനുമൊന്നുമില്ലല്ലോ ഏട്ടാ ഇനി വൈകിക്കണോ കര്‍മ്മങ്ങള്‍ തുടങ്ങിക്കുടെ.....മാധവേട്ടന്‍ കൃഷ്ണേട്ടനോടായി ചോദിച്ചു
കൃഷ്ണേട്ടന്‍
അത് ശരിവെക്കുന്ന തരത്തിലൊന്നു മൂളിയിട്ട് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു അകത്തേക്കു നടന്നു......... കര്‍മ്മളൊക്കെ കഴിഞ്ഞ് ശ്രീധരേട്ടന്‍െറ ജഡം ചിതയിലേക്കെടുക്കുകയായിരുന്നു ദേവു ഏട്ടത്തിയുടേയും സുഭദ്രയുടെയും ലതയുടെയുമൊക്കെ കരച്ചില്‍ ഉച്ചത്തിലായി... അയാളുടെ ശരീരം ചെറുതായൊന്നു കുലുങ്ങി പിന്നെ ആരൊക്കെയോ ചേര്‍ന്നു മുകളിലേക്കെടുത്തുയര്‍ത്തി അപ്പോഴാണയാള്‍ ഒരു കാരൃം ഞെട്ടലോടെ അറിഞ്ഞത് ചിതയിലേക്കെടുക്കുന്ന ജഡം അയാളുടേതായിരുന്നെന്ന് തെക്കേലെ ശ്രീധരനുണ്ണിയെന്ന അയാളുടേത്...

2010, മാർച്ച് 28, ഞായറാഴ്‌ച

സൈമണ്‍ അലക്സാണ്ടറുടെ കത്ത്


ഒപ്പനപ്പാട്ടിന്‍െറ താളത്തിനൊപ്പം ചുവടുവെക്കുന്ന പെണ്‍കുട്ടികള്‍ക്കു നടുവിലായി സര്‍വ്വാലങ്കാരഭൂഷിതയായി നമ്രമുഖിയായി ഒരു മാലാഖയെപ്പോലെ മണവാട്ടി അയാളാകാഴ്ച സന്തോഷത്തോടെ നോക്കിയിരിക്കുകയായിരുന്നു അതിനിടക്കാണ് അവളെത്തിയത് ചോദ്യങ്ങളുമായി ..
മുടിയില്‍ മുല്ലപ്പൂ വെക്കുന്നതെന്തിനാ...
അത് ചന്തമുണ്ടാവാനാ ....
അപ്പോള്‍ മണമുണ്ടാകില്ലേ നല്ല മണം..
അതും ഉണ്ടാകും .....
അപ്പോള്‍ പട്ടുസാരി ഉടുക്കുന്നതോ ...
അത് സുന്ദരിയാകാനാണ് ......
അപ്പോള്‍ പട്ടുസാരിയുടുത്ത് മുടിയില്‍ മുല്ലപ്പൂ വെച്ചാല്‍ മോളും സുന്ദരിയാകില്ലേ......
ആ ആറുവയസ്സുകാരി വീണ്ടും ചോദിച്ചു....
മോളും സുന്ദരിയാകും അറബിക്കഥയിലെ രാജകുമാരിയപ്പോലെ സുന്ദരി ... പറഞ്ഞതു കേട്ടപ്പോള്‍ അവളുടെ മുഖം സന്തോഷം കൊണ്ട് തുടുക്കുന്നത് അയാള്‍ കണ്ടു പിന്നെ ഒരിത്തിരി നാണത്തോടെ അവള്‍ വീണ്ടും ചോദിച്ചു... അപ്പോള്‍ രാജകുമാരനോ ...
ഒരു ദിവസം സുന്ദരനായ ഒരു രാജകുമാരനെത്തും കുതിരപ്പുറത്ത് പരിവാരങ്ങളോടെ മോളെ കൊണ്ടുപോകാന്‍ .... ആ വിവാഹപന്തലില്‍ വെച്ച് അവളയാളോട് ചോദിച്ച ചോദ്യങ്ങളായിരുന്നു ഇതൊക്കെ അവളുടെ ചോദൃങ്ങള്‍ക്ക് വ്യക്തമായ മറുപടി കൊടുക്കാന്‍ പലപ്പോഴും അയാള്‍ക്കു കഴിയാറില്ലായിരുന്നു ....
പിന്നയെപ്പഴോ അയാളെവിട്ട് അവള്‍ നടന്നു കൂടെ അയാളും പിന്നെ അവളുടെ നടത്തത്തിന് വേഗത കൂടി അവളോടോപ്പം നടന്നെത്താന്‍ അയാള്‍ക്കായില്ല അവള്‍ കണ്ണില്‍നിന്നും മറയുന്നതും നോക്കി നിസ്സഹായനായി നില്‍ക്കാനേ അയാള്‍ക്കായുള്ളൂ അയാള്‍ തളര്‍ന്നു പിന്നെ വിയര്‍ത്തു ഉള്ളില്‍നിന്നുയര്‍ന്ന കരച്ചില്‍ തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടിച്ചപ്പോഴാണ് അയാള്‍ ഉണര്‍ന്നത് അതൊരു സ്വപ്നമായിരുന്നു ഇടക്കൊക്കെ കാണാറുണ്ടായിരുന്ന മറന്നിട്ടില്ലാത്ത ഒരു സ്വപ്നം.... ചുമരില്‍ തൂക്കിയിട്ടിരുന്ന ക്ലോക്കില്‍ നിന്നും മണി ഏഴടിച്ചു കണ്‍തടങ്ങളില്‍ പറ്റിയിരുന്ന നനവുതുടച്ചു കളഞ്ഞ് അയാള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റു .......
വാതില്‍ക്കല്‍ ആരോ തട്ടിവിളിക്കുന്ന ശബ്ദം അയാള്‍ ചെന്ന് വാതില്‍ തുറന്നു പുറത്ത് വെളിച്ചം പരക്കാന്‍ തുടങ്ങിയിരുന്നു തെരുവിന് ജീവന്‍വെക്കാനും പുറത്തുനില്‍ക്കുന്ന ആളെ തിരിച്ചറിയാന്‍ കുറച്ചു സമയമെടുത്തു ഈയിടെയായി കാഴ്ചക്ക് കുറേശ്ശെ മങ്ങലേറ്റു തുടങ്ങിയിരുന്നു കുറെയകലത്തുള്ളതോ കുറച്ചകലത്തുള്ളേതാ ഒക്കെ വൃക്തമായി കാണാന്‍ കഴിഞ്ഞിരുന്നു എങ്കിലും തൊട്ടുമുന്നിലുള്ളത് നല്ലവണ്ണം സൂക്ഷിച്ചുനോക്കിയാലേ കണ്ടിരുന്നുള്ളൂ ഡോക്ടറെകണ്ടു കണ്ണടയും തന്നു പക്ഷേ അത് മുഖത്തെടുത്തുവെക്കാന്‍ അയാള്‍ പലപ്പോഴും മറക്കാറുണ്ടായിരുന്നു പുറത്ത് നിന്നിരുന്നത് മണിഅയ്യരായിരുന്നു അയാളുടെ സുഹൃത്ത് ഈ നഗരത്തില്‍ വന്നാല്‍ അയാള്‍ താമസിച്ചിരുന്നത് മണിയുടെ പഴയ വീട്ടിലായിരുന്നു മണി അകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു ........ തൂങ്കീട്ട് ഇരുന്തീങ്കളാ ..... ആമാ ഇന്നക്ക് ഊരുക്ക് പോരേന്ന് ശൊല്ലി ഇരുന്തീങ്കളേ വണ്ടി എത്തനമണിക്ക് ........ പത്തുമണിക്ക് അയാള്‍ പറഞ്ഞു ....... നാന്‍കൊണ്ടുപോയി വിടട്ടുങ്കളാ..... വേണ്ട ഞാനൊരോട്ടോ വിളിച്ചു പൊയ്ക്കൊള്ളാം ........ നാന്‍ മറന്തേപോയിട്ടേന്‍ ഇന്താങ്കോ സ്വീറ്റ് ഇന്നക്ക് ദീപാവലിയില്ലയാ കൈയ്യിലിരുന്ന പെട്ടി അയാള്‍ക്ക് സമ്മാനിച്ചു കൊണ്ട് മണി പറഞ്ഞു ...അമ്മാ ടിഫിന്‍ സെഞ്ച് വെച്ചിരുക്കാങ്കെ സാപ്പിട്ടിട്ടു പോങ്കോ .... ചെയ്തുതന്ന ഉപകാരങ്ങള്‍ക്കും മധുരപലഹാരപ്പെട്ടിക്കു നന്ദി പറഞ്ഞും വീടുപൂട്ടി താക്കോല്‍ മാമിയെ ( മണിയുടെ അമ്മ ) ഏല്പിക്കാമെന്നു പറഞ്ഞും അയാള്‍ മണിയെ യാത്രയാക്കി തെരുവില്‍ തിരക്കേറാന്‍ തുടങ്ങിയിരുന്നു മണിയുടെ സ്കൂട്ടറിന്‍റ ശബ്ദം അകന്നകന്ന് പോകുന്നത് അയാളറിഞ്ഞു കുറച്ചു സമയം കൂടി തെരുവിലേക്കു നോക്കി നിന്നശേഷം അയാള്‍ വാതില്‍ അടച്ചു ....
റെയില്‍വേ സ്റ്റേഷനില്‍ നല്ല തിരക്കുണ്ടായിരുന്നു ഒരുമണിക്കൂര്‍ വൈകിയാണ് വണ്ടി എത്തിയതും കംബാര്‍ട്ടുമെന്‍റില്‍ തിരക്കു കുറവായിരുന്നത് കൊണ്ട് തന്‍റെ ഇരിപ്പിടം കണ്ടുപിടിക്കാന്‍ അയാള്‍ക്കധികം ബുദ്ധിമുട്ടേണ്ടിവന്നില്ല അയാള്‍ക്ക്അഭിമുഖമായി ഇരുന്നിരുന്നത് വളരെ മാനൃമായി വസ്ത്രം ധരിച്ച സുന്ദരിയായ ഒരു പെണ്‍കുട്ടിയായിരുന്നു അവളേതോ പുസ്തകം വായിച്ചുകൊണ്ടിരിക്കയാണ് എവിടെയോ കണ്ടുമറന്ന ഒരുമുഖം അയാള്‍ അവളുടെ മുഖത്തുനിന്നും കണ്ണെടുത്ത് പുറത്തേക്ക് നോക്കി വണ്ടിക്ക് വേഗത കൂടാന്‍ തുടങ്ങിയിരുന്നു അവര്‍ക്കിടയില്‍ മൗനത്തിന് ഘനം കൂടാന്‍ തുടങ്ങി കുറച്ചു സമയം കഴിഞ്ഞ് പുസ്തകം മടക്കി സീറ്റില്‍ വെച്ച് അവള്‍ അയാളെനോക്കി പുഞ്ചിരിച്ചു ആദൃം സംസാരിച്ചു തുടങ്ങിയത് അയാള്‍ തന്നെയായിരുന്നു എങ്ങോട്ടാണ് എന്ന ചോദൃത്തിന് അവള്‍ തനിക്ക് ഇങ്ങാനുള്ള സ്റ്റേഷന്‍റെ പേരു പറഞ്ഞു പിന്നെ ജോലി ചെയ്യുന്ന കംബനിയെക്കുറിച്ചും പിന്നെ യാത്രകള്‍ ഇഷ്ടമാണെന്നും പറഞ്ഞു കുറച്ചു സമയം കൊണ്ട് അവള്‍ പറഞ്ഞു തീര്‍ത്തത് ഒരുപാടുവലിയ കാരൃങ്ങള്‍ അവള്‍ പറഞ്ഞതൊക്കെ വളരെ ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കയായിരുന്നു അയാള്‍ പിന്നെ അവളയാളോടൊരു ചോദൃം ചോദിച്ചു ....
പട്ടുപാവാടയും പട്ടുകുപ്പായവുമിട്ടാല്‍ പെണ്‍കുട്ടികള്‍ സുന്ദരികളാകുമോയെന്ന് മുടിയില്‍ മുല്ലപ്പൂകൂടി വെച്ചാല്‍ അറബിക്കഥയിലെ രാജകുമാരിയെപ്പോലെ സുന്ദരിയാകുമെന്ന് അയാള്‍ക്ക് പറയണമെന്നുണ്ടായിരുന്നു പക്ഷേ വാക്കുകള്‍ പുറത്തേക്കു വന്നില്ല ഉള്ളില്‍ നിന്നൊരു തേങ്ങല്‍ ....
ഈ ചോദൃം കുറെ വര്‍ഷങ്ങള്‍ക്കു പിറകില്‍ നിന്നാണെന്നയാള്‍ക്ക് തോന്നി ആ ചോദൃത്തിന് മറുപടി പറയാനാകാതെ അയാള്‍ മിണ്ടാതിരുന്നു അപ്പോഴേക്കും വണ്ടി അവള്‍ക്ക് ഇറങ്ങാനുള്ള സ്റ്റേഷനിലെത്തിയിരുന്നു ഒരു ജേഷ്ഠസഹോദരനോടെന്നപോലെ അയാളോട് യാത്രപറഞ്ഞ് വാതില്‍ക്കലേക്കു നടക്കാന്‍ തുടങ്ങുംബോള്‍ മണി സമ്മാനിച്ച സ്വീറ്റ് അവള്‍ക്ക് സമ്മാനിക്കാന്‍ അയാള്‍ മറനനില്ല അതിനുംകൂടി നന്ദി പറഞ്ഞ് അവള്‍ പുറത്തേക്കു നടന്നു അയാള്‍ക്ക് ‍‍‍‍ താന്‍ ഒറ്റക്കായതുപോലെ തോന്നി അയാള്‍ തന്‍െറ കണ്ണടയൂരി കീശയില്‍ വെച്ച് കണ്ണടച്ച് സീറ്റിലേക്ക് ചാരിയിരുന്നു അയാളൊരു ചെറിയ മയക്കത്തിലേക്ക് വീഴുകയായിരുന്നു .....
വണ്ടി ഒരുഞരക്കത്തോടെ നില്‍ക്കുന്ന ശബ്ദം കേട്ടാണ് അയാള്‍ ഉണര്‍ന്നത് തനിക്ക് ഇറങ്ങാനുള്ള സ്റ്റേഷന്‍ അടുക്കാറായിരിക്കുന്നു അയാള്‍ കണ്ണടയെടുത്തുവെച്ച് വാച്ചില്‍ നോക്കി സമയം ആറുമണി പകല്‍ എരിഞ്ഞടങ്ങാന്‍ തുടങ്ങിയിരുന്നു അപ്പോഴാണ് ഒരുകാരൃം അയാളുടെ ശ്രദ്ധയില്‍ പെട്ടത് അവള്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകം സീറ്റില്‍ ‍മറന്നു വെച്ചിരിക്കുന്നു അയാള്‍ അതെടുത്ത് മറിച്ചുനോക്കി ഒരുചെറുകഥാസമാഹാരം അതിന്‍റെ അവസാനത്തെ പേജിന്‍െറ പിറകില്‍ നല്ല വടിവൊത്ത അക്ഷരത്തില്‍ അവളുടെ മേല്‍വിലാസം എഴുതിയിരുന്നു ....... ഒരുമണിക്കൂര്‍ കഴിഞ്ഞാണ് വണ്ടി നിന്നിടത്തുനിന്നും അനങ്ങാന്‍ തുടങ്ങിയത് വെറുതെ ഇരുന്ന ആ ഒരുമണിക്കൂറില്‍ അവളുമുണ്ടായിരുന്നു അയാളുടെ ചിന്തകളില്‍ .......... അവളുടെ മുഖം ശരിക്കോര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ആ കണ്ണുകളിലെ തിളക്കവും വാക്കുകളിലെ ആത്മാര്‍ത്ഥതയും പെരുമാറ്റത്തിലെ മാനൃതയും അയാള്‍ തിരിച്ചറിഞ്ഞിരുന്നു അയാള്‍ക്ക് അവളോടൊരിത്തിരി ബഹുമാനം തോന്നി കുറച്ചിഷ്ടവും അവളേക്കുറിച്ച് കൂടുതലൊന്നും ചോദിച്ചറിയാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്കൊരിത്തിരി വിഷമം തോന്നാതിരുന്നില്ല ...... റെയില്‍വേ സ്റ്റേഷനില്‍ അയാളെക്കാത്ത് ആബിദുണ്ടായിരുന്നു അയാളുടെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ആബിദ് താമസസ്ഥലത്തേക്കുള്ള യാത്രക്കിടയില്‍ ആബിദ് സംസാരിച്ചത് കുറെ കംബനിക്കാരൃങ്ങള്‍ കൂട്ടത്തില്‍ സൈമണ്‍ അലക്സാണ്ടറുടെ കത്തുവന്നു കിടപ്പുണ്ടെന്ന കാരൃവും പറഞ്ഞു റോഡില്‍ നല്ല തിരക്കായിരുന്നതു കൊണ്ട് ആബിദിന്‍റെ ശ്രദ്ധമുഴുവനും വാഹനമോടിക്കുന്നതില്‍ ആയിരുന്നു ..... സൈമണ്‍‍ അലക്സാണ്ടര്‍ ഒരു നല്ല സുഹൃത്ത് തമ്മില്‍കണ്ടിട്ട് കുറെക്കാലമായിരുന്നു എങ്കിലും ആബന്ധം നിലനിന്നിരുന്നത് കത്തുകളിലൂടെയായിരുന്നു .....
ജോലിത്തിരക്കും യാത്രകളുമൊക്കെയായി ദിവസങ്ങള്‍ കടന്നുപോയി നഗരത്തിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍ രാത്രി ഭക്ഷണത്തിനെത്തിയതായിരുന്നു അന്നയാള്‍ കൂടെ സുഹൃത്തുക്കളും കുടുംബവും അവരുടെ അടുത്തായി ഉറക്കെ സംസാരിച്ചും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കുറെ പെണ്‍കുട്ടികള്‍ അവര്‍ക്കിടയില്‍ എവിടെയോ കണ്ടുമറന്ന ഒരുമുഖം ഒരുനിമിഷം അതവളാണെന്നു തോന്നി അയാള്‍ക്ക് അന്നു ട്രെയിനില്‍ വെച്ചു കണ്ടപെണ്‍കുട്ടി പക്ഷേ അത് മറ്റാരോ ആയിരുന്നു താമസസ്ഥലേത്തക്കുള്ള മടക്കയാത്രയില്‍ കാര്‍ഡുകള്‍ വില്‍ക്കുന്ന കടയില്‍യില്‍ നിന്നും നല്ല ഒരാശംസാകാര്‍ഡ് വാങ്ങി അന്നുരാത്രി അയാള്‍ സൈമണ്‍ന്‍റെ കത്തിന് മറുപടിയെഴുതി അയാള്‍ക്കറിയാവുന്ന മറ്റൊരാളെ പറ്റിയുള്ള രഹസൃങ്ങളായിരുന്നു സൈമണ് അറിയേണ്ടിയിരുന്നത് തെളിവിനായി കുറച്ചു ഫോട്ടോകള്‍ കൂടി എടുത്തു വെച്ചു ഫോട്ടോകള്‍ക്കു പിന്നില്‍ സൈമണ് അറിയാനുള്ള കാരൃങ്ങള്‍ വിശദമായി എഴുതാനും അയാള്‍ മറന്നില്ല പിന്നീടയാള്‍ ഒരു കത്തുകൂടിയെഴുതി കൂടെ ആ ആശംസാകാര്‍ഡും വെച്ചു അതവള്‍ക്കായിരുന്നു അന്നുട്രെയിനില്‍ വെച്ചുകണ്ട ആ പെണ്‍കുട്ടിക്ക് അവളുടെ മേല്‍വിലാസം അവള്‍ മറന്നുവെച്ചുപോയ പുസ്തകത്തില്‍ ഉണ്ടായിരുന്നല്ലോ കത്തുകള്‍ കവറിലാക്കി ഒട്ടിച്ചതിനുശേഷമാണ് അയാള്‍ ഉറങ്ങാന്‍ കിടന്നത് നല്ല തിരക്കിലായിരുന്നതു കാരണം രണ്ടുദിവസം കഴിഞ്ഞേ ആ കത്തുകള്‍ മേല്‍വിലാസമെഴുതി സ്റ്റാംബൊട്ടിച്ച് പോസ്റ്റുചെയ്യാന്‍ അയാള്‍ക്കു കഴിഞ്ഞുള്ളൂ ...
ജോലിത്തിരക്കും യാത്രകളുമൊക്കെയായി കുറെ ദിവസങ്ങള്‍ കൂടി കടന്നുപോയി വീണ്ടും സൈമണ്‍ന്‍റെ കത്തുവന്നു അതിലിങ്ങനെ എഴുതിയിരുന്നു അയച്ചിരുന്ന എഴുത്തുകിട്ടി അതിലെഴുതിരുന്നത് പോലെ ഫോട്ടോകളൊന്നും അതിലുണ്ടായിരുന്നില്ല നന്‍മകള്‍ നേര്‍ന്നുകൊണ്ടുള്ള ഒരാശംസാകാര്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ അതും മറ്റാര്‍ക്കോ എഴുതിയത് വീണ്ടും സൈമണ്‍ എന്തൊക്കെയോ എഴുതിയിരുന്നു അതൊന്നും വായിക്കാന്‍ അയാള്‍ ശ്രമിച്ചില്ല തലക്കുപിന്നില്‍ നിന്നും പെരുപ്പുകയറുന്നതുപോലെ തോന്നി അയാള്‍ക്ക് കൂടെ കാലിന് തളര്‍ച്ചയും അയാള്‍ കസേരയിലേക്ക് വീഴുകയായിരുന്നു കുറെസമയം അയാളങ്ങിനെ ഇരുന്നു ആ ഇരുന്നഇരുപ്പില്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മിക്കാന്‍ അയാളൊന്നു ശ്രമിച്ചുനോക്കി കത്തുകള്‍ കവറിലാക്കി ഒട്ടിക്കുന്ന സമയം തന്‍റെ മുഖത്ത് കണ്ണട ഇല്ലായിരുരുന്നു എന്നകാരൃം ഞെട്ടലോടുകൂടിയാണ് അയാളപ്പോള്‍ ഓര്‍ത്തത് തന്‍റെ മകളാകാന്‍ മാത്രം പ്രായമുള്ള ആ പെണ്‍കുട്ടി തന്‍റെ എഴുത്തിലുള്ള ഫോട്ടോകള്‍ കാണുകയും അതിനുപിന്നില്‍ എഴുതിയിട്ടുള്ളതൊക്കെ വായിക്കുകയും ചെയ്യുക അതോര്‍ത്തപ്പോള്‍ തന്നെ അയാള്‍ക്ക് ലജ്ജതോന്നി അങ്ങിനെയുള്ള കാരൃങ്ങളാണല്ലോ സൈമണ്‍ന്‍റെ കത്തില്‍ വെക്കാന്‍ എടുത്തുവെച്ച ഫോട്ടോകള്‍ക്കു പിന്നില്‍ അയാള്‍ എഴുതിയിരുന്നത് അയാള്‍ കുറച്ചു സമയം കണ്ണടച്ചു നിന്നു അയാള്‍ക്കുമുന്നില്‍ അവളുടെ തിളങ്ങുന്ന കണ്ണുകളുണ്ടായിരുന്നു ആകണ്ണുകള്‍ക്കു മുന്നില്‍ അയാളെന്ന കുറിയ മനുഷൃന്‍ കൂടുതല്‍ ചെറുതാകുന്നതുപോലെ തോന്നി ഒന്നുകില്‍ സംഭവിച്ചത് ഒരു ദുഃസ്വപ്നം പോലെ മറക്കുക ഇനി എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് അവളെ കണ്ടുമുട്ടിയാല്‍ തിരിച്ചറിഞ്ഞാല്‍ ഒരു കുറ്റവാളിയെപ്പോലെ അവളുടെ മുന്നില്‍ തലകുനിച്ചുനില്‍ക്കേണ്ടി വരും അയാള്‍ക്കതോര്‍ക്കാന്‍ കൂടി കഴിയില്ലായിരുന്നു അയളൊരുറച്ച തീരുമാനത്തിലെത്തി എല്ലാം തുറന്നെഴുതുകതന്നെ .............. വൈകുന്നേരം ആബിദ് അയാളെതേടിയെത്തി ഒരു സുഹൃത്തിന്‍റെ മകളുടെ വിവാഹനിശ്ചയത്തിന് പോകാന്‍ അയാളെക്കൂടി കൂട്ടാനെത്തിയതായിരുന്നു അവന്‍ യാത്രക്കിടില്‍ അവര്‍ കാരൃമായൊന്നും സംസാരിച്ചില്ല അയാളാകെ അസ്വസ്ഥനായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞ് താമസസ്ഥലത്തേക്കുള്ള മടക്കയാത്രയിലാണ് അയാള്‍ ആബിദിനോട് ട്രെയിനില്‍ വെച്ചുകണ്ട പെണ്‍കുട്ടിയെക്കുറിച്ചും തനിക്കു പറ്റിയ അബദ്ധത്തെപ്പറ്റിയുമൊക്കെ പറഞ്ഞത് അതുകേട്ട് അവന്‍ പൊട്ടിച്ചിരിച്ചുകൊണ്ടു ചോദിച്ചു ഇപ്പോഴുള്ള പ്രശ്നങ്ങളൊന്നും പോരെന്നു തോന്നിയത് കൊണ്ടാണോ ഇങ്ങിനെ ഒരെണ്ണം കൂടി ഒപ്പിച്ചത് അയാളതിന് മറുപടിയൊന്നും പറഞ്ഞില്ല നമുക്കടുപ്പമുള്ളവരും അല്ലാത്തവരുമായി ഒരുപാടു പെണ്‍കുട്ടികള്‍ അവര്‍ക്കൊന്നുമില്ലാത്ത എന്തു സവിശേഷതയായിരുന്നു ആ പെണ്‍കുട്ടിക്ക് ഇതിനും അയാള്‍ക്ക് മറുപടിയില്ലായിരുന്നു ആ പെണ്‍കുട്ടിക്ക് വായിക്കാന്‍ പറ്റാത്ത എന്തു കാരൃമായിരുന്നു ആ കത്തില്‍ ഉണ്ടായിരുന്നത് ഇനി അങ്ങിനെയാണെങ്കില്‍ തന്നെ ആ കത്തുവായിച്ച് അതയച്ചവനെ നല്ല നാലു ചീത്തയും പറഞ്ഞു് ഇങ്ങിനെയൊരാള ആണല്ലോ ട്രെയിനില്‍ വെച്ചു കണ്ടതും പരിചയപ്പെട്ടതും അടുപ്പം കാണിച്ചതും എന്നിങ്ങനെ സ്വയം ശപിച്ച് ആ കത്ത് ചെറിയ കഷ്ണങ്ങളാക്കി കീറി കാറ്റില്‍ പറത്തിക്കോളും അതാലോചിച്ച് താന്‍ വെറുതെ ടെന്‍ഷന്‍ അടിക്കേണ്ട അവന്‍ പറഞ്ഞുനിര്‍ത്തിക്കൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി അയാള്‍ മറ്റെന്തോ ചിന്തയിലായിരുന്നു അയാളെ താമസസ്ഥലത്തിറക്കി ശുഭരാത്രി നേര്‍ന്നുകൊണ്ട് ആബിദ് യാത്ര പറഞ്ഞിറങ്ങി..............
ദിവസങ്ങള്‍ കടന്നുപോയി ഒരു ദൂരയാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു
അയാള്‍ അധികം വൈകാതെ സൈമണ്‍ന്‍റെ കത്തിനയാള്‍ മറുപടിയെഴുതി അതിനടുത്തദിവസം ആ പെണ്‍കുട്ടിക്കും എഴുതി ഒരുകത്ത് ഒരിഷ്ടംതോന്നിയതുകൊണ്ടാണ് കൂടുതല്‍ അറിയണമെന്നാഗ്രഹിച്ചതും ആ ആഗ്രഹമാണ് തന്നെ ഒരു കത്തെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ആ കത്താണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായതെന്നും അയാളെഴുതി ഇതൊക്ക അറിയാതെ സംഭവിച്ചു പോയതെറ്റാണെന്നും ഒന്നും ബോധപൂര്‍വ്വമായിരുന്നില്ലെന്നും അതില്‍ ദുഃഖമുണ്ടെന്നും പറ്റിപ്പോയ തെറ്റിന് മാപ്പുതരണമെന്നുമൊക്കെ അയാള്‍ എഴുതി എല്ലാം എഴുതിക്കഴിഞ്ഞപ്പോള്‍ പിരിമുറുക്കത്തിന് ഒരിത്തിരി അയവുവന്നതുപോലെ തോന്നി അയാള്‍ക്ക് ആ കത്ത് പോസ്റ്റുചെയ്യുന്ന സമയത്ത് ആബിദ് പറഞ്ഞത് അയാള്‍ക്ക് ഓര്‍മ്മ വന്നു ഇനി ഈകത്തും കഴിഞ്ഞ പ്രാവശൃത്തെ കത്തുപോലെയാണെന്ന് കരുതി ചെറുതായി കീറി കാറ്റില്‍ പറത്തുമോ അങ്ങിനെ സംഭവിക്കാതിരിക്കട്ടെയെന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച് അയാള്‍ കത്ത് പോസ്റ്റുചെയ്തു .............
ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായിരുന്നെങ്കിലും ഉദ്ദേശിച്ച സമയത്ത് അയാള്‍ക്ക് യാത്ര തിരിക്കാനായില്ല അയാള്‍ ആശുപത്രിയിലായിരുന്നു കോണി ഇറങ്ങുംബോള്‍ ഒന്ന് വഴുതി വീണു കാല് ചെറുതായി ഒന്നൊടിഞ്ഞു പ്ലാസ്റ്ററും ഇടേണ്ടിവന്നു പത്തുദിവസത്തോളമെടുത്തു ഒന്നു നടക്കുന്ന പരുവത്തിലായിക്കിട്ടാന്‍ ദിവസങ്ങള്‍ക്കു ശേഷമായിരുന്നു അയാള്‍ ഓഫീസിലെത്തിയത് മേശപ്പുറത്ത അയാളെക്കാത്ത് നല്ല വടിവൊത്ത കൈയ്യക്ഷരത്തില്‍ മേല്‍വിലാസമെഴുതിയ ഒരു കത്തുണ്ടായിരുന്നു അതാ പെണ്‍കുട്ടിയുടെ കത്തായിരുന്നു കത്ത് പൊളിക്കുംബോള്‍ അയാളുടെ കൈ വിറച്ചിരുന്നു ഒരിത്തിരി സംഭ്രമത്തോടെയാണ് അയാള്‍ കത്ത് വായിച്ചു തുടങ്ങിയത് അയാളെ കണ്ടതും പരിചയപ്പെട്ടതും സംസാരിച്ചതുമെല്ലാം അവള്‍ ഓര്‍മ്മിക്കുന്നുണ്ടെന്ന് എഴുതിയിരുന്നു പക്ഷേ അങ്ങിനെ ഒരുകത്ത് കിട്ടിയതിന്‍റെ ഒരു സൂചന പോലും ആ കത്തില്‍ ഉണ്ടായിരുന്നില്ല ഇനി ആ കത്തവള്‍ക്ക് കിട്ടിക്കാണില്ലേ അയാള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു അതോ ഇനി അതേക്കുറിച്ചൊന്നും എഴുതാതിരുന്നത് അവളുടെ മനസ്സിന്‍റെ വലിപ്പം കൊണ്ടാണോ അയാള്‍ക്കൊന്നും മനസ്സിലായില്ല അവളാകത്ത് അവസാനിപ്പിച്ചത് അയാള്‍ക്ക് നല്ലതുമാത്രം വരുത്തട്ടേയെന്ന പ്രാര്‍ത്ഥനയോടുകൂടി ആയിരുന്നു ആ പ്രാര്‍ത്ഥന ഉള്ളില്‍ തട്ടിയതു പോലെ തോന്നി അയാള്‍ക്ക് പിന്നെ അയാളുടെ ചിന്തകളില്‍ ഓര്‍മ്മകളില്‍ പ്രാര്‍ത്ഥനകളില്‍ അവളുമുണ്ടായിരുന്നു പലപ്പോഴും ചിലപ്പോള്‍ അയാളേറെ ഇഷ്ടപ്പെട്ടിരുന്ന അനിയത്തിയോടൊപ്പം മറ്റു ചിലപ്പോള്‍ അയാളേറെ ഇഷ്ടപ്പെട്ടിരുന്ന അയാളുടെ മക്കളോടൊപ്പം അയാള്‍ വീണ്ടും അവള്‍ക്കൊരു കത്തു കൂടി എഴുതി തനിക്ക് മറുപടി തന്നതിനും അവളുടെ നല്ല മനസ്സിനും നന്ദി പറഞ്ഞ് വിശദമായ ഒരു കത്ത് അതയാള്‍ അവസാനിപ്പിച്ചത് ഇനി ഒരിക്കലും അവളെ ശല്ലൃം ചെയ്യില്ലെന്നുറപ്പ് കൊടുത്തും അവള്‍ക്ക് നല്ലതുമാത്രം വരുത്തട്ടേയെന്നു പ്രാര്‍ത്ഥിച്ചു കൊണ്ടുമായിരുന്നു ,,,,,, കത്തെഴുതിക്കഴിഞ്ഞ ആശ്വാസത്തോടെ അയാളൊരു നെടുവീര്‍പ്പിട്ടു പകല്‍ എരിഞ്ഞടങ്ങുകയായിരുന്നു എങ്ങും ചേക്കേറാന്‍ പോകുന്ന പക്ഷികളുടെ കലപില ശബ്ദം അയാള്‍ കത്തു കവറിലാക്കി ഒട്ടിച്ചു കൂടെ സ്റ്റാംബുകളും മേല്‍വിലാസം എഴുതിക്കഴിഞ്ഞപ്പോള്‍ അതപ്പോള്‍ തന്നെപോസ്റ്റ് ചെയ്യുകയാണ് നല്ലതെന്നയാള്‍ക്ക് തോന്നി അയാള്‍ കത്തുമെടുത്ത് പുറത്തേക്കിറങ്ങി പുറത്ത് ഇരുട്ടുപരക്കാന്‍ തുടങ്ങിയിരുന്നു തെരുവുവിളക്കുകളുടെ വെളിച്ചത്തിലൂടെ അയാള്‍ മുന്നോട്ട് നടന്നു നല്ല തണുത്ത കാറ്റ് അടുത്തെവിടെയോ മഴപെയ്യുന്നുണ്ടെന്നയാള്‍ക്ക് തോന്നി കത്ത് തപാല്‍പെട്ടിയിലിട്ട് തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് മഴ പെയ്യാന്‍ തുടങ്ങിയത് അയാള്‍ മഴയെ വകവെക്കാതെ താമസസ്ഥലത്തേക്ക് ധൃതിയില്‍ നടന്നു മഴയില്‍ അയാളുടെ ശരീരം നന്നായി തണുത്തിരുന്നു ഒരളവുവരെ മനസ്സും .......... ജോലിത്തിരക്കും യാത്രകളുമൊക്കയായി വീണ്ടും ദിവസങ്ങള്‍ കുറെ കടന്നു പോയി അതിനിടക്ക് ഒരു വിവാഹക്ഷണക്കത്ത് അയാളെ തേടിയെത്തി അതാ പെണ്‍കുട്ടിയുടേതായിരുന്നു അത്കണ്ടപ്പോള്‍ അയാള്‍ക്കൊരുപാടു സന്താഷം തോന്നി അയാള്‍ വിവാഹതീയതി നോക്കി‍‍ ഒരുദിവസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ വിവാഹത്തിന് ഒരു ആശംസ അറിയിക്കാമന്നുവച്ചാല്‍ അതിനുള്ള സമയമില്ല പിന്നെ ആകെക്കുടി ചെയ്യാന്‍ കഴിയുന്നത് നല്ല മനസ്സോടെ അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക .......
പുറത്ത് മഴ തകര്‍ത്തുപെയ്യുകയാണ് രാത്രിയുടെ അവസാനയാമം അയാളപ്പോള്‍ പ്രാര്‍ത്ഥനയിലായിരുന്നു നിറഞ്ഞമനസ്സോടെ ആ പെണ്‍കുട്ടിക്കു വേണ്ടിയും അയാള്‍ പ്രാര്‍ത്ഥിച്ചു നേരം പുലര്‍ന്നാല്‍ ആ പെണ്‍കുട്ടിയു‍ടെ ‍വിവാഹമായിരുന്നു .......... പ്രാര്‍ത്ഥനക്കുശേഷം അയാള്‍ സുഖമായി ഉറങ്ങി ആ ഉറക്കത്തില്‍ അയാളൊരു സ്വപ്നം കണ്ടു .... പട്ടുസാരിയുടുത്ത് മുടിയില്‍ മുല്ലപ്പൂ ചൂടിയ സുന്ദരിയായ ഒരു രാജകുമാരി അവളോടൊപ്പം സുന്ദരനായ ഒരു രാജകുമാരനും .......ആരാജകുമാരിക്ക് ആ ആറുവയസ്സുകാരിയുടെ മുഖമായിരുന്നു പിന്നെ ആ മുഖം കുറേശ്ശെയായി മാറുന്നത് അയാള്‍ കണ്ടു അപ്പോള്‍ ആരാജകുമാരിക്ക് ആ പെണ്‍കുട്ടിയുടെ മുഖമായിരുന്നു അയാളോടൊപ്പം ട്രെയിനില്‍ ഉണ്ടായിരുന്ന ആ പെണ്‍കുട്ടിയുടെ മുഖം ആ കാഴ്ച കണ്ടപ്പോള്‍ അയാളുടെ മനസ്സു നിറഞ്ഞു ഒപ്പം കണ്ണുകളും പുറത്ത് മഴ ശമിച്ചിരുന്നു ജനലഴികള്‍ക്കിടയിലൂടെ അരിച്ചെത്തിയ തണുത്ത കാറ്റ് അയാളെ തഴുകിക്കൊണ്ട് കടന്നുപോയി ആ കാറ്റിന് മുല്ലപ്പൂക്കളുടെ നറുമണമുണ്ടായിരുന്നു ...........................................................